
മാത്തൂർ തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളി യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മൂന്നാറിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.


പന്തളം അറത്തിൽ മഹാ ഇടവകയിൽ നിന്ന് വികാരി, ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ, യുവജനപ്രസ്ഥാനം പ്രവർത്തകരും നോംമ്സിൻ്റെ അംഗങ്ങളും കൂടി ഇന്ന് ബത് സേഥാ സന്ദർശിച്ചു… സ്ഥാപനത്തിലെ അംഗങ്ങൾക്ക് ഓണ കോടിയും ഓണസദ്യയും നൽകി.


മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
അടൂർ കടമ്പനാട് മെത്രാസന വൈദീക കൂട്ടായ്മ ഭദ്രാസന മെത്രാപ്പോലീത്ത അഭി. സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ അധ്യക്ഷതയിൽ ചേർത്തലയിൽ നടന്നു.



കുമ്പഴ സെന്റ് മേരീസ് വലിയ കത്തീദ്രൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പാലിയേറ്റീവ് സെന്ററിൽ ഓണസദ്യ നൽകി.


ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ വയനാട് സ്പെഷ്യൽ പാക്കേജിലേക്ക് ചെങ്ങന്നൂർ ഭദ്രാസന ദേവാലയങ്ങളുടെ നിറഞ്ഞ പങ്കാളിത്തം.പരിശുദ്ധ ബാവ തിരുമേനിയുടെ കൽപ്പന പ്രകാരവും ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ.ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ നിർദ്ദേശവും അനുസരിച്ച് ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനം ആവിഷ്കരിച്ച വയനാട്ടിലേക്കുള്ള പ്രത്യേക പാക്കേജിലെക്ക് കടമാൻകുളം സെൻ്റ് മേരീസ് ഇടവകയുടെ നേതൃത്വത്തിലും സെൻ്റ് മേരീസ് യുവജനപ്രസ്ഥാന പ്രവർത്തകരുടെ സഹകരണത്തോടെ സമാഹരിച്ച 32000/- രൂപ വെൺമണി മെനോറ അരമനയിൽ വച്ച് ഭദ്രാസന മെത്രാപ്പോലീത്ത അഭി:ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനി ഭദ്രാസന യുവജന പ്രസ്ഥാനത്തിന് വേണ്ടി സ്വീകരിച്ച് ഭദ്രാസന കമ്മറ്റിക്ക് കൈമാറി, ഇടവക വികാരി,ഫാ.ഡോ നൈനാൻ വി ജോർജ് ,ഇടവക ഭരണസമിതി അംഗങ്ങൾ,ഭദ്രാസന യുവജനപ്രസ്ഥാനം ഭാരവാഹികൾ , യൂണിറ്റ് ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ദോഹ മലങ്കര ഓർത്തഡോൿസ്‌ചർച്ച് ഇടവകയിൽനിന്ന് ട്രാൻസ്ഫർ ആയി നാട്ടിലേക്ക് പോകുന്ന ഇടവക വികാരിയും OCYM പ്രസിഡന്റുമായ ഫാ Geevarghese Abrahamന് ഇടവകയിലെ യുവജനപ്രസ്ഥാനം യാത്രയയപ്പു നൽകി.
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, എ. ജി മാത്തുക്കുട്ടി, ബിജു മെഴുവേലി, മിനി ജോൺസൻ ഗ്രിഗറി പി. റ്റി, ജിജി ജോൺ