നിയുക്ത ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പരിശുദ്ധ കാതോലിക്ക ബാവയെ സന്ദർശിച്ചു

പരുമല: കേരള സർക്കാരിലെ നിയുക്ത ആരോഗ്യ മന്ത്രി വീണാ ജോർജ്‌ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനിയെ പരുമല ആശുപത്രിയിൽ സന്ദർശിച്ചു. പുതിയ സർക്കാരിനും, നിയുക്ത മന്ത്രിക്കും ബാവ തിരുമേനി ആശംസകൾ അറിയിച്ചു. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചക്ക് ശേഷം പ്രാർത്ഥിച്ചു അനുഗ്രഹിച്ചു യാത്രയാക്കി. സഭയുടെ മുൻ സെക്രട്ടറിയും ‌ ഭർത്താവുമായ ഡോ: ജോർജ് ജോസഫിനൊപ്പമാണ് നിയുക്ത മന്ത്രി ബാവ തിരുമേനിയെ സന്ദർശിച്ചത്.

നിയുക്ത ആരോഗ്യമന്ത്രി ശ്രീമതി വീണാ ജോർജ് പത്തനംതിട്ട ബേസിൽ അരമനയിൽ എത്തി.അഭി: പിതാക്കന്മാരുടെ കബറിങ്കൽ പ്രാർഥിച്ചു. ഭദ്രാസനസെക്രട്ടറിയും അന്തേവാസികളും ചേർന്നു സ്വീകരിക്കുകയും ഭദ്രാസനത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുകയും ചെയ്തു.

Related posts