ഭദ്രാസന വാർത്തകൾ

കോട്ടയം സെൻട്രൽ ഭദ്രാസനത്തിന്റെ
2025 കലണ്ടർ ദേവലോകം അരമനയിൽ പരി. പിതാക്കന്മാരുടെ സംയുക്ത ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് പരി.ബാവ തിരുമേനി സഹായ മെത്രാപ്പോലീത്ത അഭി.യുഹാനോൻ മാർ ദീയസ്കോറസ് തിരുമേനിക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.സെൻട്രൽ ഭദ്രാസന സെക്രട്ടറി റവ.ഫാ.തോമസ് ജോർജ്ജ് സമീപം

കുന്നംകുളം മെത്രാസന ദിനം
2025 ജനുവരി 5 ഞായറാഴ്ച

പാലക്കാട് – അട്ടപ്പാടി മേഖല കൺവെൻഷൻ കരിമ്പ സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി അംഗണത്തിൽ 03/01/2025 വെള്ളിയാഴ്ച വൈകിട്ട് സന്ധ്യനമസ്കാരത്തോടെ ആരംഭിച്ചു. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പ്രസിഡണ്ട് ഫാ. പി.സി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു. ഫാ. ജോജി കെ ജോയ് അടൂർ വചന ശുശ്രൂഷ നൽകി. ഫാ. വർഗീസ് ജോൺ, സെക്രട്ടറി ശ്രീ. ജേക്കബ് മാർഗംമൂട്ടിൽ, ട്രഷറർ ശ്രീ. പി. എസ്. സിംസൺ എന്നിവർ പ്രസംഗിച്ചു. 25 ലേറെ ദേവാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുത്തു.

മലങ്കര ഓർത്തഡോക്സ് സഭ ഇൻസ്പെയർ ക്യാംപ്

മലങ്കര ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനം ഐഎഎസ് ഹബുമായി ചേർന്നു സം ഘടിപ്പിക്കുന്ന ഇൻസ്പെയർ ക്യാംപ് റവന്യൂ ഇന്റലിജൻസ് അഡീഷനൽ ഡയറക്ടർ ജനറൽ ഡോ. ടിജു തോമസ് ഉദ്ഘാടനം ചെയ്തു. പരിശുദ്ധ യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലീത്ത , ഫാ. ജിജു വർഗീസ്, ഫാ. ജോൺ ജോർജ്, ജോൺസൺ ഏബ്രഹാം, ഐഎഎസ് ഹബ് അഡ്മിനിസ്ട്രേറ്റർ ഫാ. സജി മേക്കാട്ട് എന്നിവർ പ്രസംഗിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, കൊട്ടാരക്കര പുനലൂർ ഭദ്രാസനം , 23 മത് പുനലൂർ സെന്റർ കൺവെൻഷൻ

02 / 01/ 2025 വൈകുന്നേരം 7 മണിക്ക് പുനലൂർ ഗ്രീഗോറിയാൻ അരമന അങ്കണത്തിൽ തയ്യാറാക്കിയ പന്തലിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. യുഹാനോൻ മാർ തേവോറോസ് മെത്രാപ്പൊലീത്ത നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

അഭിവന്ദ്യ തിരുമേനി ആധുനിക സമൂഹത്തിന്റെ അപചയത്തെപ്പറ്റി വേദപുസ്‌കത്തിലെ ചില സംഭവങ്ങളെ ആസ്പദം ആക്കി പ്രസഗിച്ചു. വിശുദ്ധിയെ തിരിച്ചു പിടിക്കുവാൻ ഇന്നിന്റെ ലോകത്ത് നമുക്ക് ചെയ്യുവാൻ കഴിയുന്നത് എല്ലാം ചെയ്യുവാൻ ഈ കൺവെൻഷൻ ഉപകരിക്കട്ടെ എന്ന് പ്രാർത്ഥനപൂർവം ആയ സന്ദേശം ആണ് തിരുമേനി നൽകിയത്.

റവ. ഫാ. ഫാദർ അനിൽ ബേബി സ്വാഗതം ആശംസിച്ചു . റവ. ഫാ. സാജൻ തോമസ് അധ്യക്ഷനായിരുന്ന ചടങ്ങിൽ, റവ. ഫാ. ബ്രിൻസ് അലക്സ്‌ മാത്യു വചന പ്രഘോഷണം നടത്തി . ഭദ്രസന സെക്രട്ടറി റവ. ഫാ. സി. ജോൺസൺ മുളമുട്ടിൽ സമർപ്പണ പ്രാർത്ഥ നിർവഹിച്ചു. ഭദ്രാസന സൺ‌ഡേ സ്കൂൾ ഡയറക്ടർ ശ്രീ സജി പി. ജോൺ നന്ദി അറിയിച്ചു.

മലങ്കര ഓർത്തഡോക്സ് സഭാ
കോട്ടയം മെത്രാസന ദിനാഘോഷം –
05/01/2025 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക്
പുതുപ്പള്ളി വലിയപള്ളിയിൽ…

മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം മെത്രാസനം
കുണ്ടറ കൺവെൻഷന്റെ രജത ജൂബിലി ആഘോഷകളുടെ ഭാഗമായി ശാസ്താംകോട്ട മൗണ്ട് ഹൊറെബ് മാർ ഏലിയാ ചാപ്പലിൽ നിന്നും
കൺവെൻഷൻ നഗറിലേക്ക് ദീപശിഖ പ്രയാണം നടത്തി.ചാപ്പൽ മാനേജർ ഫാ.സാമുവൽ ജോർജ്, ചെയർമാൻ ഫാ.ഗീവർഗീസ് ഫിലിപ്പ്, കൺവീനർ മാത്യു ജോൺ കല്ലുമൂട്ടിൽ എന്നിവർക്ക് ദീപശിഖ കൈമാറി ആരംഭിച്ച് കുണ്ടറ സെമിനാരി വഴി കുണ്ടറ വലിയപള്ളിയിലെത്തി.

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

Related posts