മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി വാർഡുകളിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തു ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി യുവജന പ്രസ്ഥാനം.

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി ഇടവക യുവജന പ്രസ്ഥാനം
ഇടവകയുടെ സമീപ വാർഡുകളായ
ഉളനാട്, പാണിൽ, തുമ്പമൺ താഴം, തുമ്പമൺ നോർത്ത്, പുന്നക്കുന്ന് കടലിക്കുന്ന് വാർഡുകളിലേക്ക് ആവശ്യമായ
PPE കിറ്റ്, pulse oximeter, sanitizer,gloves മുതലായവ വാർഡുകളിലേക്ക് വിതരണം ചെയ്തു..
ആദ്യ ഘട്ട അടിയന്തിര പ്രവർത്തങ്ങൾക്കായി 50,000/- രൂപയാണ് വിനിയോഗിച്ചത്..
യുവജന പ്രസ്ഥാനം തുമ്പമൺ ഭദ്രസന സെക്രട്ടറി രഞ്ജു ജോയി ഇടവക യുവജന പ്രസ്ഥാനം മുൻ വൈസ് പ്രസിഡന്റ്‌ ടൈറ്റസ് രാജന് മെഡിക്കൽ കിറ്റ് നൽകി ഉൽഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ബിജു മാത്യു,ട്രസ്റ്റി KJ മാത്യു
യുവജന പ്രസ്ഥാനം സെക്രട്ടറി ബിനോ ഷാജി, ജെയ്സൺ തങ്കച്ചൻ, പ്രിൻസ് കുഞ്ഞുകുഞ്ഞ് ബ്ലോക്ക് പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പോൾ രാജൻ, കുളനട ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ മിനി സാം, സാറാമ്മ കുഞ്ഞുകുഞ്ഞു, ശ്രീ. സന്തോഷ്‌ കുമാർ , ശ്രീമതി ബിന്ദു, ശ്രീ സിബി നൈനാൻ മാത്യു, Adv . V.B സുജിത്ത് ആശാ പ്രവർത്തകരും പങ്കെടുത്തു.

Related posts