മലങ്കര അസോസിയേഷൻ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.ആദ്യ യോഗം മുളന്തുരുത്തി പള്ളിയിൽ 29ന് കർത്താവിൽ പ്രിയരെ, മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ ഹൃദയവേദനയിലാണ് മലയാളക്കര. ഓരോ ദുരന്തങ്ങൾക്ക് ശേഷവും അത് ആവർത്തിക്കാതിരിക്കാൻ നാം മുൻകരുതലുകൾ സ്വീകരിക്കാറുണ്ട്. എന്നാൽ അവയുടെ ആയുസ് അടുത്ത അപകടം വരെ മാത്രമാണെന്ന് മുണ്ടത്തിക്കോട് ദുരന്തം തെളിയിക്കുന്നു. ഉത്സവങ്ങളിലും, പെരുന്നാളുകളിലും, മറ്റ് ചടങ്ങുകളിലുമൊക്കെ ഇനിയും ഇത്തരം സങ്കടക്കാഴ്ച്ചകൾ ഉണ്ടാകാതിരിക്കാൻ വിവേക പൂർവ്വം നാം പരിശ്രമിക്കണം. നൈമിഷിക സന്തോഷത്തിന് വേണ്ടി നിർദോഷികളായ മനുഷ്യരുടെ ജീവൻ കുരുതി കൊടുക്കണോയെന്ന് മനസ്‌തുറന്ന് ചിന്തിക്കണം. കൽപ്പനകളോ, നിയമങ്ങളോ അല്ല മനുഷ്യ മനസാക്ഷിയുടെ വീണ്ടുവിചാരമാണ് ആർഭാടങ്ങളിൽ നിന്ന് ഒഴിവാകാൻ പ്രേരകമാകേണ്ടത്. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ വിവേകപൂർണമായ തീരുമാനം കൈക്കൊള്ളണം. സഹദായും, പരിശുദ്ധൻമാരും പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണ് എന്നത് നാം അറിഞ്ഞിരിക്കണം. മലങ്കര സഭയുടെ ദൈവാലയങ്ങൾ ആഘോഷങ്ങൾ ലളിതമാക്കണം. അതിരു കടന്ന ആഘോഷങ്ങളിലല്ല…