മലങ്കര അസോസിയേഷൻ 101 അംഗ കമ്മിറ്റി രൂപീകരിച്ചു.ആദ്യ യോഗം മുളന്തുരുത്തി പള്ളിയിൽ 29ന്


കർത്താവിൽ പ്രിയരെ,
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ ഹൃദയവേദനയിലാണ് മലയാളക്കര. ഓരോ ദുരന്തങ്ങൾക്ക് ശേഷവും അത് ആവർത്തിക്കാതിരിക്കാൻ നാം മുൻകരുതലുകൾ സ്വീകരിക്കാറുണ്ട്. എന്നാൽ അവയുടെ ആയുസ് അടുത്ത അപകടം വരെ മാത്രമാണെന്ന് മുണ്ടത്തിക്കോട് ദുരന്തം തെളിയിക്കുന്നു. ഉത്സവങ്ങളിലും, പെരുന്നാളുകളിലും, മറ്റ് ചടങ്ങുകളിലുമൊക്കെ ഇനിയും ഇത്തരം സങ്കടക്കാഴ്ച്ചകൾ ഉണ്ടാകാതിരിക്കാൻ വിവേക പൂർവ്വം നാം പരിശ്രമിക്കണം. നൈമിഷിക സന്തോഷത്തിന് വേണ്ടി നിർദോഷികളായ മനുഷ്യരുടെ ജീവൻ കുരുതി കൊടുക്കണോയെന്ന് മനസ്‌തുറന്ന് ചിന്തിക്കണം.
കൽപ്പനകളോ, നിയമങ്ങളോ അല്ല മനുഷ്യ മനസാക്ഷിയുടെ വീണ്ടുവിചാരമാണ് ആർഭാടങ്ങളിൽ നിന്ന് ഒഴിവാകാൻ പ്രേരകമാകേണ്ടത്. എല്ലാ മതങ്ങളും ഇക്കാര്യത്തിൽ വിവേകപൂർണമായ തീരുമാനം കൈക്കൊള്ളണം. സഹദായും, പരിശുദ്ധൻമാരും പ്രസാദിക്കുന്നത് വെടിക്കെട്ടിലല്ല, വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണ് എന്നത് നാം അറിഞ്ഞിരിക്കണം. മലങ്കര സഭയുടെ ദൈവാലയങ്ങൾ ആഘോഷങ്ങൾ ലളിതമാക്കണം. അതിരു കടന്ന ആഘോഷങ്ങളിലല്ല അപരനെ കരുതുന്ന സ്‌നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നത്. എവിടെയോ നടക്കുന്ന യുദ്ധങ്ങൾ നമ്മുടെ അടുക്കളയിലേക്ക് വരെ വ്യാപിച്ചത് മറക്കരുത്. പണം അനാവശ്യമായി ചെലവഴിക്കുമ്പോൾ വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളെ വിസ്മരിക്കരുത്.
പ്രിയ സഭാ മക്കളെ, ആഘോഷങ്ങൾക്കായി വിനിയോഗിക്കുന്ന പണം സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്ന സഹോദരങ്ങളുടെ നൻമക്കായി വിനിയോഗിക്കുവാൻ നമുക്ക് കൈകോർക്കാം. ഒരു വർഷത്തെ പെരുന്നാളുകളിൽ നിന്നും മറ്റ് ആഘോഷങ്ങളിൽ നിന്നും കരുതി വെക്കുന്ന തുക ഉപയോഗിച്ച് ഒരു ഭവനം നിർമ്മിക്കാനുള്ള സാധ്യത പരിശോധിക്കാം. അങ്ങനെ ലോകത്തിന് വെളിച്ചമാകുന്ന ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും വലിയ സന്തോഷം. ആ നൻമയ്ക്കൊപ്പം മലങ്കര സഭയുണ്ടാകും. അത്തരം തീരുമാനമെടുക്കുന്ന ആദ്യത്തെ 5 ദേവാലയങ്ങളുടെ ഏതെങ്കിലും ഒരു സന്തോഷ നിമിഷത്തിൽ നാമും നേരിട്ട് പങ്കാളിയാകും.
കർത്താവിൽ പ്രിയരേ, ഒരു പുതിയ തുടക്കത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം, പ്രാർത്ഥനയോടെ പരിശ്രമിക്കാം..
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ



കൊച്ചി ഭദ്രാസനത്തിന്റെ 150-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ലോഗോയുടെ പ്രകാശനം കാനായിക്കോട് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. യാക്കോബ് മാർ ഐറേനിയോസ് നിർവഹിച്ചു.

കണക്കുകൾ തയ്യാറാക്കുന്നത് സംബന്ധിച്ച് സഭാ കേന്ദ്രത്തിൽ നിന്നുള്ള നിർദേശം അനുസരിച്ച് നിരണം ഭദ്രാസനത്തിലെ യോഗം തിരുവല്ല ബഥനി അരമനയിൽ നടന്നു. ഭദ്രാസന മെത്രാപ്പൊലീത്ത അഭി. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനി അധ്യക്ഷത വഹിച്ച യോഗത്തിൽ ഭദ്രാസന ഓഡിറ്റർ CA പി കെ രാജു ക്ലാസ്സ് നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ അലക്സാണ്ടർ ഏബ്രഹാം, CA ഇന്ദു, ശ്രുതി എന്നിവർ പ്രസംഗിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ചെങ്ങന്നൂർ ഭദ്രാസനം
സംയുക്ത വാർഷികം 25 ശനിയാഴ്ച, ബഥേൽ അരമന പള്ളിയിൽ വച്ച് നടത്തപ്പെടുക

പഞ്ചാംഗം 2026 l മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 2026 വർഷത്തെ ആരാധന കലണ്ടർ. പഞ്ചാംഗം ഡൗൺലോഡ് ചെയ്യുവാൻ ചുവടെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://mosc.in/downloads/panjangom-2026
വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജോമോൻ ജോർജ്, ഷൈനി തോമസ്