തണൽ സ്‌നേഹവീട് ജീവകാരുണ്യ പദ്ധതിയുടെ സമാപനവും മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്‌ക്കാര ദാനവും
മസ്‌ക്കറ്റ്: മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹായിടവകയുടെ ജീവകാരുണ്യ പദ്ധതിയായ “തണൽ – സ്‌നേഹവീട്” പദ്ധതിയുടെ സമാപനവും മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്‌ക്കാര ദാനവും മാർച്ച് 06 വെള്ളിയാഴ്ച്ച രാവിലെ സെന്റ്. തോമസ് ദേവാലയത്തിൽ വച്ച് നടക്കും. വിശുദ്ധ കുർബാനക്ക് ശേഷം നടക്കുന്ന പ്രത്യേക ചടങ്ങിൽ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭി. ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനി മുഖ്യ അതിഥി ആയിരിക്കും. പ്രസ്തുത ചടങ്ങിൽ വെച്ച് ഈ വർഷത്തെ മാർ തേവോദോസിയോസ് തണൽ ജീവകാരുണ്യ പുരസ്ക്കാരം സ്വന്തമായി വീട് വയ്ക്കുന്നതിന് വസ്തു ഇല്ലാതിരുന്ന 22 കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം സൗജന്യമായി എഴുതി നൽകുകയും കൂടാതെ വിവിധ ജീവകാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന റവ. ഫാ.മാത്യൂസ് വാഴക്കൂട്ടത്തിൽ അച്ഛന് നൽകി ആദരിക്കും. മഹായിടവക ഈ വർഷം തണൽ സ്‌നേഹവീട് പദ്ധതിയിലൂടെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഉള്ള നിർദ്ധരരായ 7 കുടംബങ്ങൾക്ക് സ്വന്തമായ പാർപ്പിടം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുകയാണ്.


ഇടവക അസോ. വികാരി റവ. ഫാ. ബിജോയ് വർഗീസ്, ഗാല സെന്റ്. മേരീസ് ഓർത്തഡോൿസ് പള്ളി വികാരി റവ. ഫാ തോമസ് ജോസ്, ഗാല സെന്റ്പോൾസ് മാർത്തോമാ ഇടവക വികാരി റവ. തോമസ് ജോസഫ്, ഇടവക ട്രസ്റ്റീ ജോൺ തോമസ്, അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗം ബോബൻ മാത്യു തോമസ്, ബഹു. റെജി സർ, യുവജന പ്രസ്ഥാനം സോണൽ കോർഡിനേറ്റർ ബിജു ജോൺ എന്നിവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
പ്രസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ബിജു മാത്യു സ്വാഗത പ്രസംഗവും നടത്തി. അഭി. ഒസ്താത്തിയോസ് തിരുമേനിയുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഡോക്യൂമെന്ററി അവതരണവും നടത്തപ്പെട്ടു.
തുടർന്ന് ജൂനിയർ സീനിയർ വിഭാഗകളിൽ നടത്തിയ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ആഷ്‌ലി സ്കറിയ ഒന്നാം സ്ഥാനവും, നേഹ അനീഷ് രണ്ടാം സ്ഥാനവും, സീനിയർ വിഭാഗത്തിൽ ജോൺ പി. ലൂക്ക് ഒന്നാം സ്‌ഥാനവും, സെറീന റ്റിജു രണ്ടാം സ്ഥാനവും കരസ്‌ഥമാക്കി. വിജയികൾക്ക് ട്രോഫിയും, ക്യാഷ് അവാർഡും നൽകി. മത്സരത്തിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഇടവക കോ-ട്രസ്റ്റീ സാബു ചാണ്ടി, ഇടവക സെക്രട്ടറി പ്രദീപ് വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. യുവജനപ്രസ്‌ഥാനം സെക്രട്ടറി ആകാശ് മാത്യു വർഗീസ്, ട്രഷറർ ജോമോൻ സാമുവേൽ, ജോയിന്റ് സെക്രട്ടറി റ്റിജു തോമസ്, കൺവീനർമാരായ വർഗീസ് പി. അലക്സ് , ജസ്റ്റിൻ സാമുവേൽ എന്നിവർ നേതൃത്വം നൽകി.