കാതോലിക്കാദിന നിധി സമാഹരണ യോഗം

മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കാദിന നിധി സമാഹരണത്തിന്റെ ഭാഗമായുള്ള കവർ വിതരണത്തിനായി തുമ്പമൺ ഭദ്രാസനത്തിലെ ബേസിൽ ദയറായിൽ ചേർന്ന മീറ്റിംഗിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ കുര്യാക്കോസ് മാർ ക്ലിമ്മിസ് അദ്ധ്യക്ഷത വഹിച്ചു. അഭി.ജോഷ്വ മാർ നിക്കോദിമോസ്, അഭി.ഡോ.എബ്രഹാം മാർ സെറാഫിം ,വൈദിക ട്രസ്റ്റി ഫാ.ഡോ.എം ഓ. ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,ഭദ്രാസന സെക്രട്ടറി റവ.ഫാ ടൈറ്റസ് ജോർജ് എന്നിവർ പ്രസംഗിച്ചു.

Image may contain: 2 people, people sitting
Image may contain: 4 people, people standing and indoor
കോട്ടയം : 2020ലെകാതോലിക്കാദിനത്തോടനുബന്ധിച്ച് സഭാ തലത്തില്‍ നടത്തപ്പെടുന്ന സഭാ ദിനോഘോഷ വിശദീകരണ സമ്മേളനത്തിന്റെ ഭാഗമായി അങ്കമാലി ഭദ്രാസനതല സമ്മേളനം ആലുവ തൃക്കുന്നത്തു സെമിനാരി ചാപ്പലില്‍ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ഫിനാന്‍സ് കമ്മറ്റി പ്രസിഡന്റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ.ഫാ.ഡോ.എം.ഒ.ജോണ്‍, അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ എന്നിവരെ കൂടാതെ ഭദ്രാസന സെക്രട്ടറി റവ.ഫാ.എല്‍ദോസ് താമരപ്പിളളില്‍, വന്ദ്യ തോമസ് പോള്‍ റമ്പാച്ചന്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഇടവക വികാരിമാര്‍, ഇടവക പ്രതിനിധികള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. കൊച്ചി ഭദ്രാസനതല സമ്മേളനം രാവിലെ 10.30-ന് കൊരട്ടി സീയോന്‍ അരമനയില്‍ വച്ച് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി.

Related posts