കോട്ടയം :മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് തിരുമേനിയുടെ 86-മത് ഓർമ്മപെരുന്നാളിനോടനുബന്ധിച്ചു കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജനപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ വിശുദ്ധ തൻറെ കബറിടം സ്ഥിതി ചെയ്യുന്ന പഴയ സെമിനാരിയിലേക്ക് തീർഥയാത്ര നടത്തി. ഇടവകയുടെ സഹവികാരി റവ. ഫാ. മത്തായി സക്കറിയയുടെ നേതൃത്വത്തിൽ പള്ളിഭാഗം, പടിഞ്ഞാറു ഭാഗം, തുരുത്തേൽ ഭാഗം യുവജന പ്രസ്ഥാനങ്ങൾ സംയുക്തമായാണ് തീർത്ഥാടനം നടത്തിയത്. കുടശ്ശനാട് സ്റ്റീഫൻസ് കത്തീഡ്രലിൽ നിന്നും ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പുറപ്പെട്ട യാത്ര കോട്ടയം ചെറിയ പള്ളിയിൽ എത്തുകയും തുടർന്ന് അവിടെ നിന്നും പഴയസെമിനാരിയിലേക്ക് നടന്ന , പ്രദക്ഷിണത്തിൽ പങ്കാളികളാകുകയും ചെയ്തു. പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപെരുന്നാൾ കൊണ്ടാടുന്ന ദിവസം തീർത്ഥയാത്ര തുടങ്ങിവെച്ചത് ആദ്യമായി കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ യുവജനപ്രസ്ഥാനമാണ്. 2003 മുതൽ നടത്തുന്ന തീർത്ഥയാത്ര തുടർച്ചയായ പതിനേഴാം വർഷമാണ് ഭക്തി വിശ്വാസപൂർവ്വം സംഘടിപ്പിച്ചത്.
Related posts
-
നിര്യാതരായി
പത്തനംതിട്ട കാതോലിക്കറ്റ് കോളേജ് മുൻ ഹിന്ദി വിഭാഗം മേധാവി പ്രൊഫ . ടി . ടി . ദാനിയേൽ നിര്യാതനായി. സംസ്കാരം... -
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭവനിതാ സമാജം മലബാർ ഭദ്രാസനംവാർഷിക സമ്മേളനവും ദ്വിദിന ക്യാമ്പും ഏപ്രിൽ 28 29 തീയതികളിൽ പാലക്കാട് സെന്റ്... -
ഇടവക വാർത്തകൾ
സെന്റ് മേരീസ് ഓർത്തഡോക്സ് മഹാ ഇടവക പാലക്കാട്പരിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ ഏപ്രിൽ 25 26 തീയതികളിൽ പാമ്പാക്കുട സെന്റ്...