അഖില മലങ്കര ബാലസമാജം കേന്ദ്ര കമ്മറ്റി അംഗം ശ്രീമതി ആനി ജബ്ബരാജിന്റെ ഭർത്താവ് ഡോ. സാമുവേൽ ജബ്ബരാജ് (69) പരുമല ആശുപത്രിയിൽ വച്ചു നിദ്രപ്രാപിച്ചു. സംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് മാട്ടുക്കട്ട അയ്യപ്പൻകോവിൽ സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചു ബാലസമാജം പ്രസിഡന്റ് അഭി. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് തിരുമനസ്സിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്നതാണ്. പരേതൻ മാട്ടുക്കട്ട വേളാങ്കണ്ണി ഹോസ്പിറ്റൽ ഉടമസ്ഥനാണ്. ഡോ. അലൻ ഗ്രേസ് ക്രിസ്റ്റീനാ മകളാണ്.
അഖില മലങ്കര ബാലസമാജം കേന്ദ്ര കമ്മറ്റിയുടെ അനുശോചനം അഭിവന്ദ്യ നിക്കോദിമോസ് തിരുമേനി രേഖപ്പെടുത്തി.