ഇടവക വാർത്തകൾ

പരിശുദ്ധ മാർ അന്ത്രയോസ് ബാവായുടെ 334-ാം മത് ശ്രാദ്ധപ്പെരുന്നാളും, കൺവൻഷനും. 2026 ഫെബ്രുവരി 20 മുതൽ മാർച്ച് 3 വരെ

Watch Live on
Jaizmedia

ഒൻപതാം നൂറ്റാണ്ടിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ സ്ഥാപിതമായ കല്ലട വലിയ പള്ളി

മലങ്കര സഭയുടെ കൊല്ലം മെത്രാസന ഇടവകയിൽ ഉൾപെട്ട മാർ അന്ത്രയോസ് തീർത്ഥാടന കേന്ദ്രമായ കല്ലട സെൻ്റ് മേരീസ് ഓർത്തോഡോക്‌സ് സുറിയാനി വലിയ പള്ളി
ഒൻപതാം നൂറ്റാണ്ടിൽ പരിശുദ്ധ ദൈവമാതാവിൻ്റെ നാമത്തിൽ കല്ലട ആറിൻ്റെ തീരത്ത് സ്ഥാപിതമായ കല്ലട മർത്തമറിയം ഓർത്തഡോക്സ് സുറിയാനി വലിയ പള്ളി തെക്കൻ മലങ്കരയിലെ പുരാതന ക്രൈസ്തവ കേന്ദ്രമാണ്. 1678 ൽ പൗരസ്ത്യ ദേശത്ത് നിന്ന് മലങ്കയിൽ എത്തിയ മാർ അന്ത്രയോസ് ബാവാ വടക്കൻ മേഖലയിലെ തൻ്റെ സന്ദർശനങ്ങൾക്ക് ശേഷം 1682ൽ പുരാതനമായ കല്ലട വലിയ പള്ളിയിൽ എത്തിച്ചേർന്നു തൻ്റെ ശിഷ്ട കാലം ഇവിടം ആസ്ഥാനമാക്കി. കുഭം 18 ന് കാലം ചെയ്തു, കല്ലട പള്ളിയുടെ മദ്ബഹായിൽ തെക്ക് വശത്ത് കബറടക്കപ്പെട്ടു. ബാവാ കല്ലടയിൽ താമസിച്ച പള്ളി മേട, ഉപയോഗിച്ച കിണർ, വന്നിറങ്ങിയ പള്ളിക്കടവ് എന്നിവ ഇന്നും കാണുവാൻ സാധിക്കും. തെക്കന്‍ മലങ്കരയിൽ “കല്ലട വല്യപ്പൂപ്പന്‍” എന്നാണ് പരിശുദ്ധ പിതാവ് അറിയപ്പെടുന്നത്.
പഴയ പള്ളിയുടെ വിശുദ്ധ മദ്ബഹായിൽ നിലനിന്നിരുന്ന കബറിടം പുതിയ പള്ളിയുടെ മദ്‌ബഹായുടെ തെക്ക് വശത്ത് തന്നെ വരത്തക്ക രീതിയിൽ ആണ് ക്രമീകരിക്കപ്പെട്ടത്. ദേശത്തെ പത്ത് ഇടവകകളുടെ മാതൃ ദേവാലയമാണ് കല്ലട വലിയ പള്ളി. 2008 ൽ പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ മാർത്തോമാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ കല്ലട വലിയ പള്ളിയെ അതിൻ്റെ ചരിത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് തെക്കൻ മലങ്കരയിലെ പ്രഥമ തീർഥാടന കേന്ദ്രമായി ഉയർത്തി.

Perunnal Kodiyettu of Aravali Perunnal in prayerful remembrance of the 92nd Memorial Feast of St. Geevarghese Mar Dionysius.

With faith raised high like the flag, we honour his legacy of devotion, sacrifice, and steadfast leadership.

ഓണക്കൂർ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയ പള്ളി ഇടവകയിൽ പരിശുദ്ധനായ വട്ടശ്ശേരിയിൽ തിരുമേനിയുടെ ഓർമ്മ പെരുന്നാളിന് ബഹു. ഫാ. എൽദോ മത്തായി കൊടിയേറ്റി. ഇന്നും നാളെയുമായിട്ടാകും പെരുന്നാൾ നടത്തപ്പെടുക.

വാർത്ത : ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി

Related posts