
AMOSS UAE ZONE – NUHRO – 14th Feb 2026
held at Dubai St. Thomas Cathedral Church Uae

92 മത് യുവജനപ്രസ്ഥാനം രാജ്യന്തര സമ്മേളനം 2026 മെയ് 15 , 16 ,17 തീയതികളിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ നടത്തപ്പെടുന്നു.

സെന്റ് ജോസഫ് ഓർത്തഡോൿസ് ഫെലോഷിപ്പ് ചെങ്ങന്നൂർ ഭദ്രാസനതല ഉദ്ഘാടനം ഫബ്രുവരി 21 ശനിയാഴ്ച 2. 30 pm ചെങ്ങന്നൂർ ബാഥേൽ അരമനയിൽ

മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ മാവേലിക്കര ഭദ്രാസന സുവിശേഷ സംഘം പരിശുദ്ധ വലിയ നോമ്പിലെ ധ്യാനം ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 9:30 ന് ഹരിപ്പാട് സെന്റ് മേരീസ് ഓർത്തഡോൿസ് (ആരാഴി) പള്ളിയിൽ

St Thomas global Clergy Conference on 19 to 21 ,MAY 2026 at Parumala Seminary

സൺഡേ സ്കൂൾ വാർഷികവും, സമ്മാനദാനവും ഫെബ്രുവരി 22ന്
കുന്നംകുളം പാറയിൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സൺഡേ സ്കൂളിന്റെ വാർഷികവും സമ്മാനദാനവും 2025 ഫെബ്രുവരി 22, ഞായറാഴ്ച വൈകിട്ട് 3pmന് പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. സൺഡേ സ്കൂൾ കുട്ടികളുടെ കലാപരിപാടികളും, സമ്മാനദാനവും ഉണ്ടായിരിക്കും.

കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ ഭാരവാഹികൾ 2026

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
സഹോദരൻ പദ്ധതിയുടെ 4- മത് വാർഷികം, ഫെബ്രുവരി 22 ഞായറാഴ്ച നിരണം സെന്റ് മേരീസ് ഓർത്തഡോൿസ് വലിയ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു

കോഴിക്കോട് സെൻറ് ജോർജ് കത്തീഡ്രൽ OCYM പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ വലിയ നോമ്പിനോട് അനുബന്ധിച്ച് ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച ലാഭവിഹിതത്തിൽ നിന്ന് ബീച്ച് ഹോസ്പിറ്റലിലെ രോഗികൾക്കും അവരുടെ കൂടെയുള്ളവർക്കും രണ്ടുനേരത്തെ ഭക്ഷണത്തിനുള്ള പണം ഗൈഡൻസ് സെന്റർ സെക്രട്ടറി ജെറിൻ കപ്പിൽ ശെമ്മാശന് കൈമാറി.

സഭ കവി സി. പി.ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിലുള്ള ലിറ്റററി ഫോറത്തിന്റെ ഉത്‌ഘാടനം* ഫെബ്രുവരി 22 ഞായറാഴ്ച 3 മണിക്ക് പത്തനംതിട്ട ബേസിൽ അരമനയിൽ യൗസേബിയോസ് അഡ്മിനിസ്‌ട്രേറ്റവ് ബ്ലോക്കിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തപെടുന്നു . അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിo മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നതാണ്.

കടമാൻകുളം സെൻ്റ് മേരീസ് ഇടവകയുടെ
ആധ്യാത്മിക സംഘടനകളുടെ വാർഷികം ഇടവക വികാരി, ഫാ. ജോബിൻ സാമുവേൽ, ഉത്‌ഘാടനം ചെയ്യുന്നു.
ബഹു ഷാജി വർഗീസ് മുഖ്യ സന്ദേശം നൽകി

കുവൈറ്റ് സെൻ്റ്. ഗ്രീഗോറിയോസ് മഹാഇടവക യുവജന പ്രസ്ഥാനത്തിൻ്റെ നേത്യത്വത്തിൽ ഫെബ്രുവരി 13 നു കുവൈറ്റ് അൽ ജാബർ നാഷണൽ സ്കൂളിൽ വച്ച് STROKES
Badminton Tournament നടത്തപ്പെട്ടു. മഹാ ഇടവക വികാരിയും പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ ഫാ. ഡോ. ബിജു ജോർജ്ജ് പറക്കൽ , മഹാ ഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റുമായ ബഹു: മാത്യു തോമസ് അച്ഛൻറെയും, മഹാ ഇടവക ട്രസ്റ്റീ ശ്രീ. ദീപക് അലക്സ് പണിക്കർ, മഹാ ഇടവക സെക്രട്ടറി ശ്രീ. ജേക്കബ് റോയ്, എന്നിവരുടെ സാനിധ്യത്തിൽ മഹാ ഇടവക വികാരിയും യുവജന പ്രസ്ഥാനം പ്രെസിഡന്റുമായ ബഹു: Dr. ബിജു ജോർജ് പാറക്കൽ അച്ചൻ ഉദ്ഘാടനം നിർവഹിച്ചു.
Strokes കൺവീനർ ശ്രീ. അബി അലക്സാണ്ടർ, ജോയിന്റ് കൺവീനർ ശ്രീ. സിബു എബ്രഹാം, സീനിയർ മെമ്പർ ശ്രീ. ജിജു ജോൺ മാത്യു, OCYM കേന്ദ്ര പ്രതിനിധി ശ്രീ. ജിനു എബ്രഹാം വർഗീസ്, OCYM സോണൽ സെക്രട്ടറി ശ്രീ. ജോമോൻ ജോർജ് കോട്ടവിള, യുവജനപ്രസ്ഥാനം ലെ. വൈസ് പ്രസിഡന്റ് ശ്രീ.ഷെൽവി ഉണ്ണൂണ്ണി, ട്രഷറാർ ശ്രീ. ബിനോ കുര്യൻ ഷാജി, ജോയിൻറ് സെക്രട്ടറി ശ്രീ. ബിബിൻ വർഗീസ്, യുവജനപ്രസ്ഥാനം ഭരണ സമിതി അംഗംങ്ങളായ ശ്രീ. ജിബിൻ ജോൺസൺ ശ്രീ ഷിജോ പാപ്പച്ചൻ, ശ്രീ ലിബിൻ ബാബു, ശ്രീ റോഷിൻ മാത്യു എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. മാച്ച് റഫറിമാരായി ശ്രീ. സുനിൽ ജോർജ്, ശ്രീ. ലൂബി ജോൺ, ശ്രീ. ജിജോ ജെയിംസ്, എന്നിവർ പ്രവർത്തിച്ചു. യുവജന പ്രസ്ഥാനം ലെ. വൈസ് പ്രസിഡന്റ് ശ്രീ.ഷെൽവി ഉണ്ണൂണ്ണി, മഹാ ഇടവക സെക്രട്ടറി ശ്രീ. ജേക്കബ് റോയ്, ശ്രീ. ജോമോൻ ജോർജ് കോട്ടവിള,ശ്രീ. ബിബിൻ വർഗീസ് ശ്രീ ഷിജോ പാപ്പച്ചൻ ശ്രീ സിബു എബ്രഹാം ശ്രീ സിനിൽ ചാണ്ടി എന്നിവർ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. സ്റ്റോക്സ് കൺവീനർ ശ്രീ. അബി അലക്സാണ്ടർ എല്ലാവർക്കും നന്ദി അറിയിച്ചു.
Category A ൽ
Shibu Malayil & Rinu Rajan സഖ്യം വിജയിക്കുകയും Ever-Rolling ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.
Category B ൽ
Jubin K Sam & Aju Thomas എന്നിവരും
Category C ൽ
Shibu Raju & Siju Thomas സഖ്യവും വിജയകിരീടം ചൂടി.

സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം
മാർ ഗ്രീഗോറിയോസ് കാരുണ്യനിലയം
ആർപ്പൂക്കര, കോട്ടയം.

വയോജന സ്നേഹ സംഗമം
സഹസ്രോത്തര ദ്വിശതാബ്ദിയുടെ ശോഭയുള്ള കായംകുളം കാദിശാ കത്തീഡ്രൽ സെന്റ് ജോസഫ് ഫെലോഷിപ്പിന്റെ വയോജന സ്നേഹ സംഗമം 102 വയസ്സ് പിന്നിട്ട പുതുശേരിൽ തെക്കതിൽ ശ്രീമതി ഏലിയാമ്മ തോമസിന്റെ ഭവനത്തിൽ തുടക്കമായി.സെന്റ് ജോസഫ് ഫെലോഷിപ്പ് കേന്ദ്ര സമതി അംഗം കെ.ജെ ജോർജ് സ്നേഹ സംഗമം ഉത്ഘാടനം ചെയ്തു.വൈദിക സംഘം മാവേലിക്കര ഭദ്രാസന സെകട്ടറിയും കത്തീഡ്രൽ സഹ വികാരിയുമായ ഫാ.ബിനു ഈശോ അനുഗ്രഹ സന്ദേശം നൽകിയ സ്നേഹ സംഗമത്തിന് SJOFകായംകുളം ഗ്രൂപ്പ് പ്രസിഡന്റും കത്തീഡ്രൽ വികാരിയുമായ ഫാ. കോശി മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് വർഗ്ഗീസ്, ട്രഷറാർ പി.ജി. വർഗ്ഗീസ്, സെക്രട്ടറി വർഗ്ഗീസ് ജോർജ്,ജോയിന്റ് സെകട്ടറി ഷീല ഏബ്രഹാം, കമ്മറ്റി അംഗം രൻജൻ മാത്യു എന്നിവർ പ്രസംഗിച്ചു. മാർഷൽ ബേബി,ബേബി ജോർജ്, വൽസമ്മ ബാവച്ചൻ എന്നിവർ സ്നേഹ സംഗമത്തിന് നേതൃത്വം കൊടുത്തു.102 വയസ് പിന്നിട്ട പുതുശേരിൽ തെക്കതിൽ ശ്രീമതി എലിയാമ്മ തോമസ്സിനെ പൊന്നാട അണിയിച്ച് SJOF ആദരിച്ചു. ഇടവകയിലെ വാർദ്ധക്യത്തിലായ എല്ലാവരെയും ഭവനത്തിലെത്തി സന്ദർശിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

തുമ്പമൺ ഭദ്രാസനം യുവജന പ്രസ്ഥാനം ആവിഷ്കരിക്കുന്ന ജീവകാരുണ്യ പദ്ധതി
വാർത്ത : ഫാ. സി. കെ തോമസ്, ബിജു മെഴുവലി ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഗ്രിഗറി പി. റ്റി, ജോമോൻ ജോർജ്