കേന്ദ്ര ഭദ്രാസന വാർത്തകൾ

കാതോലിക്കാദിന കവർ കളക്ഷൻ 2025.
കൊല്ലം ഭദ്രാസനം

കോതമംഗലം പള്ളികേസിൽ മുവാറ്റുപുഴ സബ് കോടതിയിൽ വികാരി റവ. ഫാ. തോമസ് പോൾ ഫയൽ ചെയ്ത അപ്പീലിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്റ്റി ചാർലി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അപ്പീൽ കേസ് എത്രയും വേഗം തീർപ്പാകണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. സീനിയർ അഭിഭാഷകൻ എസ്.ശ്രീകുമാർ, അഡ്വ. യശ്വന്ത് ഷേണായ്, അഡ്വ.റോഷൻ ഡി. അലക്സാണ്ടർ എന്നിവർ ഹാജരായി.

അഭി.പിതാക്കന്മാരുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്
റാന്നി പെരുനാട് ബഥനി ആശ്രമത്തില്‍ നടന്ന പൊതുസമ്മേളനത്തില്‍ അലക്‌സിയോസ് മാര്‍ തേവോദോസിയോസ് എക്‌സലന്‍സി അവാര്‍ഡ് ഫാ. ഗബ്രിയേല്‍ ജോസഫിന് മലങ്കരസഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ നല്‍കിയപ്പോൾ.

മുഖ്യമന്ത്രിയുടെ നിലപാട് ശ്ലാഘനീയം

സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാ​ഗമായി സർക്കാർ സംഘടിപ്പിച്ച കോൺക്ലേവിൽ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ സമൂഹത്തിൽ ഇടപെടുന്ന ഒരു സഭ എന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ വീക്ഷിക്കുന്നത്. സിനിമകളിൽ അക്രമങ്ങളും, ല​ഹരി ഉപയോ​ഗവും മഹത്വവൽക്കരിരുത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അഭിനന്ദനാർഹമാണ്. മയക്കുമരുന്നുകളെ നിസാരവൽക്കരിക്കുന്ന സിനിമകൾ ലഹരി ഉപയോ​ഗത്തെ പരോക്ഷമായി പ്രോത്സാ​​ഹിപ്പിക്കുകയാണെന്ന സഭയുടെ മുൻനിലപാടിനുള്ള പിന്തുണകൂടിയായി മുഖ്യമന്ത്രിയുടെ വാക്കുകൾ. ലഹരി വിപത്തിനെതിരെ ‘ഡ്ര​ഗ്സിറ്റ്’ എന്ന പേരിൽ സഭ സംഘടിപ്പിച്ച കോൺക്ലേവും, സഭയുടെ യുവജനപ്രസ്ഥാനം ലഹരിക്കെതിരെ നടത്തിയ കേരളയാത്രയുമൊക്കെ ഇതേ ആശയങ്ങളാണ് ഉയർത്തിപ്പിടിച്ചത്. സിനിമാ നയരൂപീകരണ ചർച്ചയിൽ തന്നെ ​ഗൗരവമേറിയ ഈ ചിന്ത പങ്കുവെച്ചതിന് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനെ പ്രത്യേകം അഭിനന്ദിക്കുന്നു. ലഹരിക്കെണിയിൽ നിന്ന് നമ്മുടെ സമൂഹത്തെ രക്ഷിക്കാനുള്ള സർക്കാരിന്റെ എല്ലാ ശ്രമങ്ങൾക്കും മലങ്കരസഭയുടെ പൂർണപിന്തുണയുണ്ടാകും.

-ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ

മലങ്കര സഭയുടെ ഇടുക്കി മെത്രാസന വികസന/കരുതൽ/ കാരുണ്യ പദ്ധതികളുടെ നാലുമാസ (ഏപ്രിൽ- ജൂലൈ 2025) പ്രവർത്തന സംക്ഷിപ്തം.

ആർദ്ര ചാരിറ്റബിൾ സോസൈറ്റി

ജൂബിലി സമ്മേളനം

2025 ഓഗസ്റ്റ് 23 ശനി രാവിലെ 11.00 മണി മുതൽ
ശാസ്താംകോട്ട ഹോറേബ് ആശ്രമം, ഏലിയാ ചാപ്പൽ

സുപ്രീം കോടതിയിൽ നിന്ന് കേരളാ ഹൈകോടതിയിലേക്ക് വീണ്ടും റെഫർ ചെയ്ത 06 പള്ളികളുടെ കേസ് വാദം ഇന്ന് ഹൈകോടതിയിൽ നടന്നു. വാദം നാളെയും തുടരും.

വയനാട്ടിൽ കഴിഞ്ഞ ദിവസം ആകസ്മികമായി വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട അനൂപ്, ഷിനു എന്നീ സഹോദരങ്ങളുടെ ഭവനം മലങ്കര സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസന അധിപൻ അഭി. ഡോ. ഗീവർഗീസ് മാർ ബർന്നബാസ് തിരുമേനി സന്ദർശിച്ച് പ്രാർത്ഥന നടത്തുകയും, സഹായം കൈമാറുകയും ചെയ്തു

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts