കേന്ദ്ര ഭദ്രാസന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുന്നതിനായി മലങ്കര സഭയുടെ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാർ മോസ്ക്കോയിലെത്തി.

ബൈലാറ്ററൽ കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്താ, എക്യൂമെനിക്കൽ ഡിപ്പാർട്ട്മെൻ്റ് തലവൻ അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ, എക്യൂമെനിക്കൽ ഡിപ്പാർട്ട്മെൻ്റ് വൈസ് പ്രസിഡൻ്റ് അഭിവന്ദ്യ ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്താ, എക്യൂമെനിക്കൽ ഡിപ്പാർട്ട്മെൻ്റ് സെക്രട്ടറി ഫാ. അശ്വിൻ ഫെർണാണ്ടസ് എന്നിവരാണ് ചർച്ചകളിൽ പങ്കെടുക്കുന്നത്.

മോസ്കോയിലെ വിശുദ്ധനായ സെർജിയസിൻ്റെ ഓർമ്മപ്പെരുന്നാളിൽ പരിശുദ്ധ കിറിൽ പാത്രിയർക്കീസിൻ്റെ പ്രത്യേക ക്ഷണപ്രകാരം പ്രതിനിധി സംഘം പങ്കെടുക്കും.

വാർത്ത : ബിജു മെഴുവേലി

Related posts