പരുമല ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാമ്പ്
കോട്ടയം പാച്ചിറ പള്ളിയുടെ താബോർ സെന്റ് മേരീസ് സൺഡേ സ്കൂൾ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗം ആയി ജനുവരി 21,ഞായറാഴ്ച 10 മണി മുതൽ 1 മണി വരെ പള്ളി ഹാളിൽ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടും.
ജനറൽ മെഡിസിൻ, കാർഡിയോളജി, ഓർത്തോപീഡിക്സ്,ഒഫ്താൽമോളജി വിഭാഗങ്ങളിലെ
വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും പരിശോധനകളും ലഭ്യമാണ്.
ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ഇസിജി, കൊളസ്ട്രോൾ തുടങ്ങിയ പരിശോധനകൾ സൗജന്യമായി ലഭ്യമാണ്.
അർഹരായവർക്ക് മരുന്നുകൾ സൗജന്യമായി നൽകുന്നതാണ്.
ഇടവക മാനേജിംങ് കമ്മറ്റിയും,
സൺഡേസ്കൂൾ ശതാബ്‌ദി ആഘോഷ കമ്മിറ്റിയും,
പരുമല ആശുപത്രി ഗവേർണിങ്ബോഡി മെമ്പറും
സഭ മുൻമാനേജിങ് കമ്മിറ്റി അംഗവും, താബോർ സൺഡേ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ശ്രീ. ഷാജി ഏബ്രഹാം പട്ടശേരിലും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു.
വിശദവിവരങ്ങൾക്ക്
9496511837
9496735253
9447118361
വാർത്ത : ബിജു എം. പണിക്കർ, ഫാ. ജേക്കബ് കല്ലിച്ചേത്ത്