മലങ്കര ഓർത്തഡോൿസ് സഭയുടെ പള്ളികളിൽ നാളെ ലോകരക്ഷകന്റെ ക്രൂശാരോഹണത്തിന്റെ ഓർമ്മ പുതുക്കി ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ നടക്കും.

മാർ കുറിയാക്കോസ് ദയറായിലെ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് പരി ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും

ദുഃഖവെള്ളി ശുശ്രൂഷ
ക്രിസ്തുവിന്‍റെ ക്രൂശാരോഹണത്തിന് അനുസ്മരിച്ച് ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു കൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് നേതൃത്വത്തിൽ നടന്ന ഒന്നാം പ്രദിക്ഷണത്തിൽ നിന്ന്.

പരുമല സെമിനാരിയിലെ ദുഃഖവെള്ളി ശുശ്രൂഷയിലെ പ്രദക്ഷിണം. അഭി. ഡോ. ഗീവര്‍ഗീസ്
മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു

നീറായ്കോട് സെന്റ് തോമസ് ഓർത്തഡോൿസ് ദേവാലയത്തിലെ ദുഃഖ വെള്ളി ശുശ്രുഷകൾ.

സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ,ദുബായ്
ദുഖവെള്ളിയാഴ്ച ശുശ്രുഷ : 06:30 AM

പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ‌് കാതോലിക്കേറ്റ് സിംഹാസന പള്ളി,ജോർജിയൻ തീർത്ഥാടന കേന്ദ്രം. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ
വാർത്ത : ഷൈനി തോമസ്, മിന്റു ചെറിയാൻ, ബിജു മെഴുവേലി