ഇടവക വാർത്തകൾ

സെന്റ്.മാത്യൂസ് വലിയവള്ളി കോഴഞ്ചേരി തുമ്പമൺ ഭദ്രാസനം. ശതോത്തര സുവർണ്ണ ജൂബിലി ആഘോഷം, ജൂലൈ 20ന്

പരിശുദ്ധ ദൈവമാതാവിൻറെ നാമത്തിൽ സ്ഥാപിതമായതും പരിശുദ്ധ യൽദോ മാർ ബസ്സേലിയോസ് ബാവയുടെ അനുഗ്രഹീത മധ്യസ്ഥതയിൽ അനുഗ്രഹിക്കപ്പെട്ടതുമായ പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പിനോടാനുബന്ധിച്ചുള്ള പത്തിനഞ്ച് നോമ്പും ശൂനോയോ പെരുന്നാളും ഓഗസ്റ്റ് ഒന്നു മുതൽ 15 വരെ നടത്തപ്പെടുന്നു.പരിശുദ്ധ നോമ്പ് ദിവസങ്ങളിൽ മലങ്കര സഭയിലെ മെത്രാപ്പോലീത്തന്മാരും പ്രഗൽഭ വൈദിക ശ്രേഷ്ഠരും വിശുദ്ധ കുർബാനയും ധ്യാനയോഗങ്ങളും നടത്തുന്നു.

PARUMALA SEMINARY FRIDAY HOLY QURBANA | CHIEF CELEBRANT – H.G. DR. GEEVARGHESE MAR YULIOS | 2025 JULY 18, 7 AM

നിരണം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി
സെന്റ് മേരീസ് ചാപ്പൽ തെക്കുംഭാഗം
സെന്റ് മേരീസ് ചാപ്പലിന്റെയും കുരിശിൽ തൊട്ടിയുടെയും കൂദാശയും, സൺഡേസ്കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷവും
ജൂലൈ 26, 27 തീയതികളിൽ നടത്തപ്പെടുന്നു

ദീർഘ നാളുകളോളം മലങ്കര മെത്രാപ്പോലീത്തന്മാരുടെ ആസ്ഥാനമായി വർത്തിച്ച കോട്ടയം മർത്തമറിയം ചെറിയ പള്ളി മാളിക⛪

മാർത്തോമാ ശ്ലീഹായുടെ പിൻഗാമികളായി മലങ്കര സഭയെ നയിച്ച പുന്നത്ര മാർ ദിവന്നാസിയോസ്, പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് ഒന്നാമൻ, പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് രണ്ടാമൻ എന്നീ മലങ്കര മെത്രാപ്പോലീത്തന്മാർ വിവിധ കാലഘട്ടങ്ങളിൽ കോട്ടയം ചെറിയ പള്ളി മാളിക ആസ്ഥാനം ആക്കി പരിശുദ്ധ സഭയെ ഭരിച്ചിട്ടുണ്ട്. കൂടാതെ നിരവധി അമൂല്യ വസ്തുക്കളുടെ ശേഖരവും ചെറിയ പള്ളി മേടയിൽ കാണാം. ചെറിയ പള്ളിയിൽ കബറടക്കപ്പെട്ട മാർ ഗബ്രിയേൽ മെത്രാപ്പോലീത്തായുടെ അപൂർവ ചിത്രം, മാർ ബഹനാം സഹദായുടെത് ഉൾപ്പടെയുള്ള അപൂർവ ചിത്രങ്ങൾ, മാർ ഗബ്രിയേലിൻ്റെ കബറടക്കം സൂചിപ്പിക്കുന്ന ആലേഖനം തുടങ്ങിയവ ഇന്നും അവിടെ പരിരക്ഷിക്കപ്പെടുന്നു.

തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ സ്ഥാപക പിതാവായ ഓലിയിൽ കൂനപ്പിള്ളിൽ വന്ദ്യ കുര്യൻ ഏബ്രഹാം കശ്ശീശായുടെ (വല്യച്ചൻ) 59-ാം ചരമ വാർഷികം ഇന്ന്

ക്രിസ്തുവർഷം 52 ൽ മാർത്തോമാ ശ്ലീഹായാൽ സ്ഥാപിതമായ ആർത്താറ്റ് മർത്തമറിയം ഓർത്തഡോക്സ് സുറിയാനി പള്ളി (പാലൂർ ചാട്ടുകുളങ്ങര പള്ളി എന്ന് അറിയപ്പെട്ടിരുന്നു)ഏഷ്യയിലെ ഏറ്റവും വലിയ സെമിത്തേരികളിൽ ഒന്നാണ് ഇവിടുത്തെത്. ടിപ്പു സുൽത്താന്റെ വാളേറ്റ് കൊല്ലപ്പെട്ട വൈദികന്റെയും അത്മയാരുടെയും സഹദകുടീരം ഈ പള്ളിയിൽ സ്ഥിതി ചെയ്യുന്നു

കുന്നംകുളം മെത്രാസനത്തിൻ്റെ ആസ്ഥാന കത്തീഡ്രൽ ദേവാലയമാണ്.

മൈലപ്ര ആശ്രമത്തിൽ മാർ കുറിയകോസ് സഹദായുടെയും മോർത്ത് യുലിത്തി അമ്മയുടെയും ഓർമ്മപ്പെരുന്നാൾ നടത്തപ്പെട്ടു

മൈലപ്ര:പരിശുദ്ധ ജീവിതം നയിച്ച താപസശ്രേഷ്ഠനായ വന്ദ്യ മൈലപ്ര മാത്യൂസ് റമ്പാച്ചൻ അന്ത്യവിശ്രമം കൊള്ളുന്ന മൈലപ്ര മാർ കുറിയകോസ് ആശ്രമത്തിൽ മാർ കുറിയക്കോസ് സഹദായുടെയും മോർത്ത് യുലിത്തി അമ്മയുടെയും ഓർമ്മ പെരുന്നാൾ ഭക്തിനിർഭരമായി നടത്തപ്പെട്ടു .രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബാന ആശ്രമ സുപ്പീരിയർ വന്ദ്യ നഥാനിയേൽ റമ്പാച്ചന്റെ മുഖ്യ കാർമികത്വത്തിലും ഫാ. സാജോ ജോഷ്വാ മാത്യു ഫാ. ജിജിൻ ബേബി വന്ദ്യ റമ്പാച്ചന്മാരുടെയും വൈദികശ്രേഷ്ഠരുടെയും സഹകാർമികത്വത്തിലും ഭക്തിനിർഭരമായി കൊണ്ടാടി.

വാർത്ത : നിഷ ജോൺ, ബിജു മെഴുവേലി, ഷൈനി തോമസ്, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts