മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ‘സഹോദരൻ ‘ ജീവകാരുണ്യ പദ്ധതിയുടെ സൗത്ത് സോൺ ഫിനാൻസ് കോഡിനേറ്ററായി ശ്രീ. രെഞ്ചു.എം. ജോയിയെ പരിശുദ്ധ കാതോലിക്കാബാവാ നിയമിച്ചു. തുമ്പമൺ മർത്തമറിയം ഭദ്രാസന ദേവാലയംഗമാണ്. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിൻ്റെ തുമ്പമൺ ഭദ്രാസന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.

മലങ്കര ഓർത്തഡോക്സ് സഭയിലെ വി. സ്തേഫാനോസ് സഹദായുടെ നാമത്തിലുള്ള സെന്റ് സ്റ്റീഫൻസ് അവാർഡിന് വന്ദ്യ അഡ്വ. തോമസ് പോൾ റമ്പാച്ചൻ അർഹനായി…. വി സ്തേഫാനോസ് സഹദാ സഹനത്തിന്റെ, ത്യാഗത്തിന്റെ,പോരാട്ടത്തിന്റെ നേർ രൂപമാണ്. സഹദായുടെ നാമത്തിൽ ഉള്ള മലങ്കര ഓർത്തഡോക്സ് സഭയിൽ ഉള്ള ഈ അവാർഡ് വന്ദ്യ റമ്പച്ചന് നൽകുന്നത് അതീവ സന്തോഷം നൽകുന്ന ഒന്നാണ്.
വന്ദ്യ റമ്പാൻ, സഭക്കും സമൂഹത്തിനും വേണ്ടി ജീവിതം മാറ്റിവച്ച ഒരു മനുഷ്യ സ്‌നേഹി…. ചിലർ അങ്ങനെ ആണ് തന്നെക്കാൾ തന്റെ സമൂഹത്തെയും സഹജീവികളെയും കരുതുവാനും സ്നേഹികുവാനും മാത്രം തന്റെ ജീവിതം മാറ്റിവെക്കും…സത്യം മാത്രമേ ജയിക്കു എന്ന തന്റെ ജീവിതസമരങ്ങളിലൂടെ തെളിയിച്ച പുരോഹിതൻ…. കർഷകർക്ക് ഒപ്പം കാർഷിക വിപ്ലവം തീർത്ത സന്യാസി….. കുലം നശിച്ചു പോയിക്കൊണ്ടിരിക്കുന്ന ഭാരതത്തിൻറെ തദ്ദേശീയ ഇനം കുട്ടമ്പുഴ കുള്ളൻ പശുക്കളുടെ സംരക്ഷകനായി,
സമൂഹത്തിൽ വില്ലുവിളിനേരിടുന്ന കുഞ്ഞുമാലാഖമാരെ ചേർത്തുനിർത്തുന്ന അവരെ സമൂഹത്തിന്റെ മുഖ്യധാരായിലേക്ക് കൊണ്ടുവരുന്ന സ്വാന്തനം സ്‌പെഷ്യൽ സ്കൂളിന്റെ സ്ഥാപകരിൽ ഒരാൾ…. വിശുദ്ധ ബലിപീഠത്തിൽ ലോകനന്മക്കുവേണ്ടിയും തന്റെ നാഥനായ ലോകരക്ഷിതാവിനുവേണ്ടിയും ബലിയർപ്പിക്കുന്ന ശ്രേഷ്ഠാചാര്യൻ…തനിക്കു നേരെ വന്ന ആക്രമണത്തെ, അസത്യത്തെ… ചെറുപുഞ്ചിരിയോടെ നേരിട്ട വന്ദ്യ തോമസ് പോൾ റമ്പാച്ചൻ, എത്തിയോപ്യയിലെ പാത്രിയർക്കിസ് ഭാഗ്യസ്മരണാർഹനായ പരി. അബൂന പൗലോസ് ഒന്നാമൻന്റെ വിദേശകാര്യ സെക്രട്ടറി ആയിരുന്ന വന്ദ്യ റമ്പാച്ചൻ സന്യസ്ഥപുരോഹിതനായി,സാമൂഹിക സേവകനായി ,അഭിഭാഷകനായി ,അദ്ധ്യാപകനായി സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഒപ്പം നിൽക്കുന്ന നീതിയും അവകാശങ്ങളും നിഷേധിക്കപെട്ട ജനതയുടെ ശബ്ദമായി നിൽക്കുന്ന, സത്യം മാത്രമേ ജയിക്കു എന്ന് മലങ്കര സഭയുടെ പോരാട്ടത്തിന്റെ നാളുകളിൽ കോതമഗലത്തിന്റെ മണ്ണിൽ നമുക്ക് കാട്ടിത്തന്ന മലങ്കര സഭയുടെ അഭിമാനമായ സഭയുടെ അങ്കമാലി ഭദ്രാസന സെക്രട്ടറി കൂടി ആണ്.
വാർത്ത : നിമ്മി എലിസബേത്ത് മാത്യു, ബിജു മെഴുവേലി