ഭദ്രാസനദിനം

തുമ്പമൺ ഭദ്രാസന ദിനം ഭദ്രാസനതല ഉൽഘാടനം പനയ്ക്കൽ മാർ ബർസൗമ ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. രാവിലെ 7 മണിക്ക് വി. കുർബാനയും അതിനെ തുടർന്ന് നടന്ന സമ്മേളനം
അഭി. ഡോ. എബ്രഹാം മാർ സെറാഫിo മെത്രാപ്പൊലിത്ത ഉൽഘാടനം ചെയ്തു. വികാരി ഫാ. എബി എ. തോമസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന കൗൺസിൽ അംഗങ്ങളായ പ്രൊഫ. ജി. ജോൺ, ഐവാൻ വകയാർ, അനി കിഴക്കുപുറം, ട്രസ്റ്റി ജോയിസ് ജോൺ, സെക്രട്ടറി റോയി തോമസ് എന്നിവർ പ്രസംഗിച്ചു.

മാവേലിക്കര: ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന ദിനാഘോഷത്തിന്റെ ഭദ്രാസന തല ഉദ്ഘാടനം പുതിയകാവ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ഭദ്രാസന മെത്രാപ്പൊലിത്ത ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് നിര്‍വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ജോണ്‍സ് ഈപ്പന്‍ അധ്യക്ഷനായി. ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കരുണാലയം എന്ന പേരില്‍ വയോജന സംരക്ഷണ കേന്ദ്രം ആരംഭിക്കുമെന്നു ഫാ ജോണ്‍സ് ഈപ്പന്‍ പറഞ്ഞു. സഭ മാനേജിങ് കമ്മിറ്റിയംഗങ്ങളായ സൈമണ്‍ കെ.വര്‍ഗീസ് കൊമ്പശേരില്‍, ബിജു വര്‍ഗീസ് ചേപ്പാട്, ജോജി ജോര്‍ജ് കുട്ടംപേരൂര്‍, നഗരസഭ അധ്യക്ഷന്‍ കെ.വി.ശ്രീകുമാര്‍, ഫാ.ഡോ.റെജി മാത്യു, ഭദ്രാസന പി.ആര്‍.ഒ അനി വര്‍ഗീസ്, ഭദ്രാസന തെയോമീഡിയ ഡയറക്ടര്‍ ബിനു തങ്കച്ചന്‍, കത്തീഡ്രല്‍ വികാരി ഫാ.അജി കെ.തോമസ്, സഹവികാരിമാരായ ഫാ ബൈജു തമ്പാന്‍, ഫാ.ജോണ്‍സന്‍ ശക്തിമംഗലം, ഫാ.മനീഷ് മാത്യു, ട്രസ്റ്റി പി.ഫിലിപ്പോസ്, സെക്രട്ടറി വി.ടി ഷൈന്‍മോന്‍, പെരുന്നാള്‍ കണ്‍വീനര്‍ സജി പി.ജോഷ്വാ, എം.ബി ഐ.ടി.സി ട്രഷറര്‍ മാത്യു ജോണ്‍ പ്ലാക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. ദിനാഘോഷത്തിന്റെ ഭാഗമായി ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന നടത്തി.

വാർത്ത : നിഷാ ജോൺ, ജോമോൻ ജോർജ്

Related posts