മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പുലിക്കുട്ടിശ്ശേരി – ഹന്നാ ഭവനിലെ അന്തേവാസികളുമായി ക്രിസ്മസ് ആഘോഷത്തിൽ പങ്കുചേർന്നു. മുതിർന്ന സ്ത്രീകളെ സംരക്ഷിക്കുന്ന ഈ സ്ഥാപനത്തിൽ 65 അന്തേവാസികളാണുള്ളത്. അവർ പരിശുദ്ധ ബാവാ തിരുമേനിയുടെ മുമ്പിൽ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. പരിശുദ്ധ ബാവാ തിരുമേനി ക്രിസ്തുമസ് സന്ദേശം നൽകി. ക്രിസ്തുമസ് കേക്ക് മുറിച്ചു. കോടി വസ്ത്രങ്ങൾ ക്രിസ്തുമസ് സമ്മാനമായി അന്തേവാസികൾക്ക് നൽകി ഉച്ചഭക്ഷണത്തിലും പങ്കുചേർന്നു.
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്