ദേശീയ തലത്തിൽ ഒന്നാം റാങ്ക് നേടി ജെറിനും നിധിയയും

കോട്ടയം : ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ദേശീയതലത്തിൽ നടത്തുന്ന പരീക്ഷകളിൽ ഒന്നാം റാങ്കും സ്വർണമെഡലും ഓർത്തഡോക്സ് സഭാംഗങ്ങൾക്ക്. മാധ്യമപ്രവർത്തകർക്കായി നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിൽ നിരണം ഭദ്രാസനത്തിലെ തിരുവല്ല കാവുംഭാഗം സെന്റ് മൽക്ക് ഓർത്തഡോക്സ് ദേവാലയ ഇടവകാംഗം ഇടശേരിപറമ്പിൽ ജെറിൻ ജോയിയും (സീനിയർ റിപ്പോർട്ടർ, മലയാള മനോരമ) എംഎ പൊളിറ്റിക്കൽ സയൻസിൽ ചെങ്ങന്നൂർ ഭദ്രാസനത്തിലെ പന്തളം അറത്തിൽ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ മഹായിടവക അംഗം തുണ്ടിൽ തെക്കേതിൽ നിധിയ ലാലുമാണ് (സോഫ്റ്റ്‌വെയർ ടെസ്റ്റ് എൻജിനീയർ, കൊച്ചി) ഒന്നാം റാങ്ക് നേടിയത്. ന്യൂഡൽഹി ഇഗ്നോ ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി ഡോ.രമേഷ് പൊഖ്രിയാൽ മെഡലും സർട്ടിഫിക്കറ്റും കൈമാറി.

Image may contain: 5 people, people standing

Related posts