ഭാഗ്യ സ്മരണാർഹനായ പരിശുദ്ധ ഗീവറുഗീസ് ദ്വിതിയൻ കതോലിക്കാ ബാവയുടെ മെത്രാൻ സ്ഥാനാബ്ദിയുടെ നവതി ആഘോഷം Jan 2 തിയതി നടത്തപ്പെടുന്നു. ആഘോഷങ്ങളുടെ സമ്മേളന നഗരിയിൽ നിർമ്മിക്കുന്ന പന്തലിന്റെ കാല്നാട്ടു കർമ്മം മാത്യൂസ് മാർ സേവേറിയോസ് തിരുമേനി, യൂഹാനോൻ മാർ ദിയസ് കോറോസ് എന്നി തിരുമേനിമാരുടെ കാർമ്മികത്വത്തിൽ കോട്ടയം മാർ ഏലിയാ കത്തീഡ്രൽ പള്ളി അങ്കണത്തിൽ നടന്നു. മലങ്കര സഭ വൈദിക ട്രസ്റ്റി M. O. ജോണച്ചൻ, സെക്രട്ടറി Adv. ബിജു ഉമ്മൻ വന്ദ്യ സി.കെ.ജോർജ് അച്ചൻ സഭ മനേജിംങ്ങ് കമ്മറ്റി അംഗങ്ങൾ എന്നിവർ സമീപം.
