സാമുവൽ ചന്ദനപ്പള്ളി അനുസ്മരണം നടത്തി

പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭയും കാതോലിക്കേറ്റ് കോളജ് മലയാളം വിഭാഗവും സംയുക്തമായി സാമുവൽ ചന്ദനപ്പള്ളി അനുസ്മരണം നടത്തി. കുറിയാക്കോസ് മാർ ക്ലീമിസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ പരി. പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവാ തിരുമേനി ഉൽഘാടനം ചെയ്തു.

കാശ്മീരിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന പ്രാർത്ഥന നടത്തി, മലങ്കര സഭയുടെ അനുശോചനവും ദുഖവും പരി. കാതോലിക്ക ബാവാ രേഖപെടുത്തി.

സെമിനാറിൽ മലങ്കര സഭ വൈദിക ട്രസ്റ്റി MO John Achen, Paul Manalil എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

അഡ്വ. ബിജു ഉമ്മൻ ,ഡോ.മാത്യു പി. ജോസഫ്, വറുഗീസ് സി.തോമസ്, പി റ്റി അനു ,ബിനോയ് ഡി ഏബ്രഹാം, വറുഗീസ് പേരയിൽ തുടങ്ങിയവർ അനുസ്മരണ പ്രസംഗം നടത്തി. അലക്സ് കെ.പോൾ അനുസ്മരണ കവിതയും ബേസിൽ അസോസിയേഷൻ ക്വൊയർ ഗാനങ്ങളും ആലപിച്ചു.
കോളജ് ഗവേണിംങ്ങ് ബോർഡ് അംഗങ്ങൾ,വൈദികർ,പുർവ്വ അദ്ധ്യാപകർ, പുർവ്വ വിദ്യാർത്ഥികൾ, സാറിന്റെ കുടുംബാഗംങ്ങൾ, സഭ മനേജിംങ്ങ് കമ്മിറ്റി അംഗങ്ങൾ, കോളേജ് മലയാള വിഭാഗം അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Image may contain: 1 person, standing

Related posts