ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ഓര്‍ത്തഡോക്‌സ ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മുന്‍കാല പ്രവര്‍ത്തകരും സീനിയര്‍ അംഗങ്ങളും ചേര്‍ന്ന് കുന്നംകുളത്ത് ആരംഭിച്ച സീനിയേഴ്‌സ് ഫോറം കുന്നംകുളം ഭദ്രാസനാധിപന്‍ അഭി: ഡോ: ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.

വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുന്നതിനും വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസപരമായും സാമൂഹികപരമായും ആവശ്യമായി വരുന്ന പിന്തുണ നല്‍കുന്നതിനും സമൂഹത്തിന്റെ പലവിധ ആവശ്യങ്ങളും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിനുമാണ് ഈ സീനിയേഴ്‌സ് ഫോറം ലക്ഷ്യമിടുന്നത്.

കുന്നംകുളം ഭദ്രാസനാധിപന്‍ അഭി: ഡോ: ഗീവര്‍ഗീസ് മാര്‍ യുലിയോസ് മെത്രാപ്പോലീത്ത പ്രസിഡന്റായും ഫാ: സജയ് ജോസ്, ഫാ:ബെഞ്ചമിന്‍ ഓ ഐ സി എന്നിവര്‍ വൈസ് പ്രസിഡന്റ്മാരായും നിക്‌സന്‍ പി.ഐ. സെക്രട്ടറിയായും, യെല്‍ദോ മാത്തൂസ് , മോളി ബാബു എന്നിവര്‍ ജോയിന്റ് .സെക്രട്ടറിമാരായും, ട്രഷര്‍ ആയി കെ.ബി.തമ്പിയും, ഓഡിറ്ററായി ദിലീപ് ജോര്‍ജ്ജും, എക്‌സിക്യൂട്ടീവ് അംഗങ്ങളായി വര്‍ഗ്ഗീസ് ചെറി, ഡെന്നി ജെയിംസ്, പ്രജോദ് പി.കെ, ജോബിന്‍ പീറ്റര്‍, കുഞ്ഞുമോന്‍ കെ ജെയ്ക്കബ്, അഡ്വ. എല്‍സ അമ്പ്രയേല്‍ എന്നിവരും ചുമതല ഏറ്റെടുത്തു

കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കൂടിയ സംഗമത്തില്‍ മുൻകാല പ്രവർത്തകരായ ഫാ: മത്തായി ഒ ഐ സി, സി സി ജോർജ് മാസ്റ്റർ എന്നിവരെ ആദരിച്ചു.

കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ:വിവേക് വര്‍ഗീസ് മുഖ്യ സന്ദേശം നല്‍കി.

വിദ്യാർത്ഥി കാലത്ത് വലിയ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ എല്ലാവരും കുടുംബമായി വന്ന ഒരു കുടുംബസംഗമം കൂടിയായിരുന്നു ഇന്ന് നടന്ന ഈ ഉദ്ഘാടന സമ്മേളനം. ഇവർ എല്ലാരും കൂടി ഒന്നിക്കുമ്പോള്‍ വലിയ പ്രതിക്ഷയോടെ ആണ് ആളുകൾ ഈ സംഘടനയെ ഏറ്റെടുക്കുന്നത്.

മൊർത്ത് മറിയം വനിതാ സമാജം 2025 സോണൽ പ്രവർത്തനോൽഘാടനം അഭി.ഗീവർഗ്ഗീസ് മാർ ഫിലേക്സിനോസ് തിരുമനസുകൊണ്ട് നിർവഹിച്ചു.

OCYM നിരണം ഭദ്രാസനത്തിന്റെ തിരുവല്ല ഈസ്റ്റ് – വെസ്റ്റ് സംയുക്ത ഡ്രിസ്‌ട്രിക്‌ട് മീറ്റിംഗ് പാലിയകര st.ജോർജ് ഓർത്തഡോക്സ്‌ ദൈവാലയത്തിൽ നടത്തപ്പെട്ടു. മുൻ ഭദ്രാസന സെക്രട്ടറിയും, സഭാ മാനേജിങ് കമ്മറ്റി അംഗവുമായ മത്തായി ടി വർഗീസ് ക്ലാസ് നടത്തി.

ടി ടി ചാക്കോ മെമ്മോറിയാൽ അഖില മലങ്കര സൺ‌ഡേ സ്കൂൾ ക്വിസ് മത്സരം 2025 ജനുവരി 26ഞായറാഴ്ച 1:30 ന് പരിയാരം തോട്ടക്കാട് മാർ അപ്രേം ഓർത്തഡോക്സ്‌ പള്ളിയിൽ

“പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസിന്റെ 19 ആം ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ശാസ്താംകോട്ട എംടിഎം മിഷൻ ഹോസ്പിറ്റൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭി. ഡോ.മാത്യൂസ് മാർ തിമോത്തിയോസ് തിരുമനസ്സുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഫാ. സാംറ്റി ജി ജോർജ് ഫാ. എബ്രഹാം വർഗീസ് അനിൽ മത്തായി തുടങ്ങിയവർ പങ്കെടുത്തു”.

കർത്താവിന്റെ മുന്നോടിയും ഇടവകയുടെ കാവൽ പിതാവുമായ വിശുദ്ധ യോഹന്നാൻ സ്നാപകന്റെ ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ചു Mattom Stjohns OCYM എല്ലാ വർഷവും പ്രസിദ്ധീകരിയ്ക്കാറുള്ള “സ്നാപകൻ ” സുവനീറിന്റെ 33-മത് വാർഷിക പതിപ്പിന്റെ പ്രകാശനചടങ്ങിന് ശേഷം മറ്റം സെന്റ് ജോൺസ് യുവജനപ്രസ്ഥാന പ്രവർത്തകർ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി.
അഭി മാത്യൂസ് മാർ തേവോദോസ്യോസ് തിരുമേനി, അഭി ഗീവർഗീസ് മാർ പീലക്സിനോസ് തിരുമേനിമാർക്കൊപ്പം.

മർത്ത് മറിയം വനിതാസമാജം UAE സോണിൻറെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം റാസൽഖൈമ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ വച്ച് അഭിവന്ദ്യ ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി നിർവഹിച്ചു.

Baselios Marthoma Mathews 2 Memorial National Seminar

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ “ഉറവയിലേക്ക്”- ചരിത്രവും ബൈബിൾ പഠനം എന്ന ഡിപ്ലോമ കോഴ്സ് പരീക്ഷയിൽ അഹമ്മദാബാദ് ഭദ്രസനത്തിൽ നിന്നും മികച്ച വിജയം കൈവരിച്ച ഗാല സെന്റ് മാരീസ് ഓർത്തഡോക്സ് ഇടവക അംഗം ശ്രീ. ലിജോ എം ജോർജിന് തൃശൂർ ഭദ്രാസനാധിപനായ അഭി. യുഹാനോൻ മാർ മിലിത്തോസ് തീരുമാനസിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.

പരുമല സെമിനാരി മാനേജർ, ഫാ.എൽദോ ഏലിയാസ്, യുവജന പ്രസ്ഥാന കേന്ദ്ര നേതൃത്വം അംഗങ്ങൾ പരുമലയിൽ

വെരി. റവ. ഡോ. എം. പി. ജോർജ് കോർഎപ്പിസ്കോപ്പ നയിക്കുന്ന, നൂറിൽപരം സംഗീജ്ഞർ പങ്കെടുക്കുന്ന ദേശ് മെഗാക്വയർ, ജനുവരി 26, 05:00 PM

കട്ടച്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം (എംജിഒസി എസ് എം) ദക്ഷിണമേഖല വാർഷിക സമ്മേളനം ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ ഉദ്ഘാടനം ചെയ്തു. ദക്ഷിണ മേഖല പ്രസിഡൻ്റ് ഫാ. റോയി തങ്കച്ചൻ അധ്യക്ഷനായി. പ്രഫഷനൽ സോഷ്യൽ വർക്ക് പരിശീലകൻ ഫാ.തോമസ് പുന്നൂസ് ക്ലാസ് നയിച്ചു. എംജിഒസിഎസ്എം
ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ഡെന്നീസ് പി. സാമുവൽ, മധ്യമേഖല പ്രസിഡൻ്റ് ഫാ.ജോബി ജോൺ, കട്ടച്ചിറ പള്ളി വികാരി ഫാ.ജസ്റ്റിൻ അനിയൻ,
ഫാ.ജോയിസ്.വി. ജോയ്,ഫാ.റിജോ മാത്യു ജോസഫ്, കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗം മിറിൻ മാത്യു, ഭദ്രാസന ജനറൽ സെക്രട്ടറി ചെറിയാൻ മാത്യു കോശി, ജോയിൻ്റ് സെക്രട്ടറി ഫേബ അന്ന ജോസഫ്, ട്രഷറർ ബിജിൻ ജോൺ സജി, കോ ഓർഡിനേറ്റർ ബിനു തങ്കച്ചൻ, കട്ടച്ചിറ പള്ളി ട്രസ്റ്റി വർഗീസ് കെ.ബേബി, സെക്രട്ടറി സോജു എസ്.സഖറിയ, ദക്ഷിണ മേഖല വൈസ് പ്രസിഡൻ്റ് റെയ്ച്ചൽ പി.ജോസ്, ഭദ്രാസന ഓഡിറ്റർ ടിബിൻ ജോൺ ബിജു, പശ്ചിമ മേഖല വൈസ് പ്രസിഡന്റ് അജി അനു, ദക്ഷിണ മേഖല സെക്രട്ടറി ക്രിസൻ കെ.തോമസ്, അൽന ദീന സന്തോഷ്,ജോയൽ വർഗീസ്, ഏകാസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെ ഫാ.കോശി മാത്യു ആദരിച്ചു

ബഹറിൻ സെൻ്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെൻ്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻ്റെ 2025 വർഷത്തിലെ ഭരണസമിതി അംഗങ്ങൾ

വാർത്ത : ബിജു മെഴുവേലി ഷൈനി തോമസ്, ജോമോൻ ജോർജ്, ഡിജു ജോൺ

Related posts