കൺവൻഷൻ

ജനുവരി 19 മുതൽ 26 വരെ നടക്കുന്ന മലബാർ ഭദ്രാസന ഓർത്തഡോക്സ് ക്രിസ്ത്യൻ കൺവെൻഷൻ മലബാർ ഭദ്രാസന അധിപൻ അഭി. ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

നീതി നിഷേധിക്കപ്പെടുന്നിടത്ത് അത് നേടിയെടുക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം നാം നിർവഹിക്കണം.പീഡിതർക്ക് ആശ്വാസം നൽകുന്ന നല്ല മാതൃകകൾ പിൻപറ്റുന്ന തലമുറകൾ വളർന്നു വരണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.
ഫാ. വർഗീസ് മാത്യു അട്ടപ്പാടി വചനഘോഷണം നടത്തി. മാനവരാശി അനുഗ്രഹിക്കപ്പെടുവാനുള്ള വിശുദ്ധിയുടെ വഴികളാണ് ദൈവം കൂടുതലായി നൽകിയിരിക്കുന്നത്. അതിൽ നിലകൊള്ളുവാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പ്രബോധിപ്പിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ബോബി പീറ്റർ അധ്യക്ഷത വഹിച്ചു. ഫാ. ഷാബിൻ രാജു, ഫാ. വർഗീസ് തോമസ് എന്നിവർ പ്രസംഗിച്ചു.
രാവിലെ വി. കുർബാനയ്ക്ക് ശേഷം ഫാ. വർഗീസ് തോമസ് കൺവെൻഷന്റെ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. Sunday school, MGOCSM, ബാലസമാജം എന്നിവയുടെ സംയുക്ത സമ്മേളനത്തിൽ ഫാ. ഷാനു വി എ ക്ലാസ് നയിച്ചു. ഫാ. അജി അബ്രഹാം, ഫാ. ജോജി കെ ജി, ഫാ. തോമസ് ജോസഫ്, എം കെ മാത്യു, ബിജു വി കെ, എബ്രഹാം കുര്യൻ എന്നിവർ പ്രസംഗിച്ചു. നിലമ്പൂർ സെന്റർ പ്രാർത്ഥനായോഗം സമ്മേളനത്തിൽ ഫാ. വർഗീസ് മാത്യു അട്ടപ്പാടി ക്ലാസ് നയിച്ചു.

തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് മദ്ബഹ ശുശ്രൂഷകരുടെ സംഗമം നടത്തപ്പെടും. വൈകുന്നേരം 6.30 ന് ഫാ. ജോൺ . കെ. ജേക്കബ്, അങ്കമാലി വചന ശുശ്രൂഷ നിർവഹിക്കും.

മലബാർ ഓർത്തഡോൿസ്‌ ക്രിസ്ത്യൻ കൺവെൻഷൻ മലബാർ ഭദ്രാസന വൈദീക കുടുംബ സംഗമം ചുങ്കത്തറ സെന്റ്. ജോർജ്ജ് വലിയപള്ളി.

തിരുവല്ല സെൻട്രൽ കൺവെൻഷൻജനുവരി 29 മുതൽ ഫെബ്രുവരി 2 വരെ.

മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസന ക്രിസ്ത്യൻ കൺവൻഷനു ഭക്തി നിർഭരമായ തുടക്കം. സെന്റ് ജോർജ് വലിയ പള്ളിക്കു സമീപം എംപിഎം സ്‌കൂൾ ഗ്രൗണ്ടിലെ കൺവൻഷൻ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് ഉദ്ഘാടനം ചെയതു.
ഫാ. വർഗീസ് മാത്യു അട്ടപ്പാടി വചനപ്രഘോഷണം നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. ബോബി പീറ്റർ അധ്യക്ഷത വഹിച്ചു. ഫാ.ഷാബിൻ രാജു, ഫാ.വർഗീസ് തോമസ് എന്നിവർ പ്രസംഗിച്ചു.

വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

Related posts