കാൽകഴുകൽ ശുശ്രുഷകൾ

അഹമ്മദാബാദ് സെന്റ് മേരീസ് ഓർത്തഡോൿസ്‌ കത്തീഡ്രൽ ദേവാലയത്തിൽ ഈ വർഷത്തെ കാൽകഴുകൽ ശുശ്രുഷകൾക്ക് ഇടവക മെത്രപൊലീത്ത അഭി. ഗീവര്ഗീസ് മാർ യൂലിയോസ്‌ തിരുമേനി യുടെ മഹനീയ കർമികത്വത്തിൽലും വികാരി ജോർജ് എബ്രഹാം അച്ഛന്റെയും , സഹ വികാരി ജെയ്സൺ അച്ഛന്റെ യും സഹ കർമികത്വത്തിലും നടത്തപ്പെട്ടു.
“കർത്താവ് പ്രവർത്തിയാൽ പഠിപ്പിച്ചതും ശ്ലൈഹീക കാലം മുതൽ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടത്തപ്പെടുന്നതുമായ വിനയത്തിന്റെ ശുശ്രൂഷയാണ് ഇത്. തങ്ങളിൽ ആരാണ് വലിയവൻ എന്ന തന്റെ ശിഷ്യൻമാരുടെ തർക്കത്തിൽ കർത്താവ് കാണിച്ചു കൊടുത്ത വലിയ ഒരു മഹത്വത്തിന്റെ മാതൃകയാണ് ഇത്. മഹാപുരോഹിതൻ തന്റെ മക്കളുടെ കാലു കഴുകി ചുംബിക്കുന്നത് എത്രയോ മഹനീയ പ്രവർത്തിയാണ്. “തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും”. ഇന്ന് മനുഷ്യരിൽ വലിയവൻ ആർ എന്ന് ചിന്തിച്ച് പരസ്പരം മത്സരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തു നമ്മുക്ക് യഥാർത്ഥ മാതൃകയാകുന്നു. വിനയത്തിന്റെ അതി ശ്രേഷ്ഠമായ മാതൃക…. നമ്മുടെ അഹങ്കാരവും, അഹംഭാവവും ഇല്ലായ്മ ചെയ്യാം ഈ വലിയ ശുശ്രൂഷയിലൂടെ ……

പരുമല സെമിനാരിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് യു.കെ യൂറോപ്പ്- ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭി.ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി പ്രധാന കാര്‍മികത്വം വഹിച്ചു.

https://www.facebook.com/otskottayam/videos/271970164586476/

Related posts