ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതി

ആഗോള തീര്‍ഥാടനകേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഏര്‍പ്പെടുത്തിയ ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ് ബഹുമതിക്ക് ഇന്ത്യയുടെ അഗ്നിപുത്രി ഡോ.ടെസി തോമസ് അർഹയായി.പ്രധാന പെരുന്നാൾ ദിനമായ മെയ് 8 ന് പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനി തീർത്ഥാടക സംഗമത്തിൽ അവാർഡ് സമ്മാനിക്കും.25000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് ബഹുമതി.അഗ്നിപുത്രിയെന്നും ഇന്ത്യയുടെ മിസൈൽ വനിതയെന്നും അറിയപ്പെടുന്ന ടെസി തോമസ് പ്രതിരോധ ഗവേഷണ വികസന സംഘന(ഡിആർഡിഒ) മുഖ്യ ശാസ്ത്രജ്ഞയാണ്.നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചാൻസിലറാണ് നിലവിൽ . വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മാവേലിക്കര: അഖില മലങ്കര ബാലസമാജം മാവേലിക്കര ഭദ്രാസന വാർഷിക സമ്മേളനം കരിപ്പുഴ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസനം ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത സമാപന സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ അനുഗ്രഹ സന്ദേശം നൽകി മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജോൺസ് ഈപ്പൻ മുഖ്യ സന്ദേശം നൽകി. അഖില മലങ്കര ബാലസമാജം കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ. ചെറിയാൻ ജേക്കബ് സമ്മേളനത്തിന് ആശംസകൾ അറിയിച്ചു. ഫാ. ഗീവർഗീസ് ജീൻസ് നെടിയാവിള, ഫാ. ജോബിൻ മാമ്മൻ ചെറിയാൻ, ജോബി തോമസ് ജോൺ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.ഭദ്രാസനം ബാലസമാജം വൈസ് പ്രസിഡന്റ് ഫാ. മനീഷ് മാത്യു, ഇടവക വികാരി ഫാ. തോമസ് മാത്യു, മേഖല പ്രസിഡൻ്റ്മാരായ ഫാ.…

ഇടവക ദിനാഘോഷം

കോന്നി സെന്റ് ജോർജ്ജ് മഹാ ഇടവകയുടെ 115 മത് ഇടവക ദിനാഘോഷം ശ്രീ ആന്റോ ആൻ്റണി എം. പി നിർവഹിച്ചു. ഓ.സി.വൈ.എം കേന്ദ്ര കമ്മിറ്റി അംഗം ശ്രീ അബിൻ വർക്കി പെരുന്നാൾ ഗാനോപഹാരം നിർവഹിച്ചു. MGOSCYM കേന്ദ്ര വൈസ് പ്രസിഡൻറ് ശ്രീ ബാബുജി ഈശോ പെരുന്നാൾ സപ്ലിമെൻറ് പ്രകാശനം ചെയ്തു. ഇടവ അംഗം ആയിരിക്കുന്ന ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (നിർമ്മാണ വിഭാഗം) ശ്രീ ഷാജി സ്കറിയ ആശംസകൾ അറിയിച്ചു. വാർത്ത : ബിജു മെഴുവേലി

ആദരിച്ചു

പ്രതിദിന തിരുവചന പ്രഘോഷണം 3000 ദിനങ്ങൾ പിന്നിട്ട അങ്കമാലി ഭദ്രാസന ഇടയനും, മലങ്കര ഓർത്തഡോക്സ് സഭയുടെ ഫിനാൻസ് കമ്മിറ്റി ചെയർമാനുമായ അഭി. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപോലീത്തായെ തൃപ്പുണിത്തുറ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക ആദരിച്ചു. വാർത്ത : ജോബിൻ ജോസഫ്

കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി

ജർമ്മനി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ഭാരവാഹികൾ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായ പരി. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കൂടിക്കാഴ്ച നടത്തി. ഇടവക വികാരി റവ.ഫാ. ജിബിൻ തോമസ് ഏബ്രഹാം, സഹവികാരി റവ.ഫാ. അശ്വിൻ വർഗീസ് ഈപ്പൻ, കമ്മറ്റിയംഗം ശ്രീ ജിനു മാത്യു ഫിലിപ്പ്, സൺഡേസ്കൂൾ ഹെഡ്ടീച്ചർ ശ്രീ. സിറിൽ സി. സജി എന്നിവർ ഇടവകയെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയിൽ പങ്കെടുത്തു.ജർമ്മനിയിലെ സഭയുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും ഇടവകയുടെ അത്യഭൂതമായ വളർച്ചയിൽ പരി. കാതോലിക്കാ ബാവാ സന്തോഷം രേഖപ്പെടുത്തുകയും ഇടവകയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. യൂറോപ്പിലേക്കുള്ള സഭാംഗങ്ങളുടെ കുടിയേറ്റം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇടവകയുടെ പ്രവർത്തനങ്ങൾ ക്കുള്ള മാർഗനിർദ്ദേശങ്ങളും പരി. കാതോലിക്കാ ബാവാ നൽകി.വിദ്യാർത്ഥിയായിരിക്കെ പരി. ബാവാ ജർമ്മനിയിൽ പഠനം നിർവ്വഹിച്ചതും, ആരാധനകൾക്ക് നേതൃത്വം നൽകിയതുമായ സ്മരണകളും…

ഓർമ്മപ്പെരുനാൾ

പുതുപ്പള്ളി പള്ളി വെച്ചുട്ടിനുള്ള നാളികേര ചമ്മന്തി പൊടി തയ്യാറാക്കുന്നു. വി.ഗീവർഗീസ്‌ സഹദയുടെ ഓർമ്മ പെരുന്നാൾഇന്നും നാളെയും (ശനി, ഞായർ)മേയ് 4,5ന് കുന്നംകുളം പാറയിൽ സെന്റ് ജോർജ് പള്ളിയിൽ നിരണം സെന്റ് മേരിസ് വലിയപള്ളി മേയ് 4 ശനിയാഴ്ച വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ. രാവിലെ 7 മണിക്ക്പ്രഭാത നമസ്കാരം തുടർന്ന്വിശുദ്ധ കുർബാന.അഭി.ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് മെത്രാപ്പോലീത്ത. വൈകിട്ട്5.30 ന് സന്ധ്യാ നമസ്കാരം. മാവേലിക്കര ഭദ്രാസനത്തിലെ കണ്ണനാകുഴി സെന്റ് ജോർജ്ജ് ഇടവകയുടെയും ദേശത്തിന്റെയും പെരുന്നാൾ സന്ധ്യ നമസ്‍കാരംഗാനശൂശ്രുഷവചന ശൂശ്രുഷ (റവ.ഫാ.സഞ്ജയ് ഏലിയാസ് ജോയ്, കൊച്ചി ഭദ്രാസനം ) വാർത്ത : ഗ്രിഗറി പി. റ്റി, നിഷ ജോൺ, ജോമോൻ ജോർജ്

Spiritual Organization News

സെന്റ് ഗബ്രിയേൽ സൂബോറോ ഓർത്തഡോക്സ് വലിയപള്ളി യുവജന പ്രസ്ഥാനം, നല്ലില, കൊല്ലം മെത്രാസനം നല്ലില വലിയപള്ളി യുവജന പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലിയോട്അനുബന്ധിച്ചു നടത്തിയ പ്ലാറ്റിനം ജൂബിലി മെഗാക്വിസ് മത്സരവിജയികൾ ഒന്നാം സമ്മാനം :-ബിനു പാപ്പച്ചൻ, ജിനു കെ കോശിസെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി, പുത്തൂർ രണ്ടാം സമ്മാനം :-ബൈജു തോമസ്, റോബിൻ റെജി, ശാലേം സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച്മണപള്ളി മൂന്നാം സമ്മാനം :-അൻസിൽ എബ്രഹാം, ഏബസ് റ്റി മാത്യുസെന്റ് മേരീസ് ഓർത്തഡോക്‌സ് കത്ത്രീഡൽ, പുത്തൻകാവ്, ചെങ്ങന്നൂർ ഇടവക വികാരി ഫാ. ക്രിസ്റ്റി ജോസ് ക്വിസ് മത്സരം ഉദ്ഘാടനം ചെയ്‌തു .വിവിധ ക്രൈസ്തവ സഭകളെ പ്രതിനിധീകരിച്ചു 7 ഭദ്രാസനങ്ങളിൽ നിന്നായി 25 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ചെങ്ങന്നൂർ കത്തീഡ്രൽ ഇടവകയിൽ വച്ച് നടത്തപ്പെട്ട ചെങ്ങന്നൂർ ഭദ്രാസന മർത്തമറിയം സമാജം വാർഷികം. വാർത്ത: ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു…

ഡോക്ടറേറ്റ് നേടി

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ (കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റി) ഡോ. അജു ജോ ശങ്കരത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.കോട്ടയം പാത്താമുട്ടം സെന്റഗിറ്റ്സ് കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മെക്കാനിക്കൽ വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്ന ഡോ. അജു ഗവേഷണത്തിന്റെ ഭാഗമായി നാല് ഇന്ത്യൻ പേറ്റൻറ് കളും, വിവിധ ഇൻറർനാഷണൽ പിയർ റിവ്യൂവേഡ് ജേണലുകളിലായി നാല് പേപ്പറുകൾ പബ്ലിഷ് ചെയ്യുകയും, വിവിധ അന്താരാഷ്ട്ര കോൺഫറൻസുകളിൽ അഞ്ച് പേപ്പറുകൾ അവതരിപ്പിക്കുകയും ചെയ്തു. മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ വൈദികനും, മീനടം സെൻറ് തോമസ് ഓർത്തഡോക്സ് വലിയപള്ളി വികാരിയുമായ വെരി. റവ. ജോൺ ശങ്കരത്തിൽ കോർ എപ്പിസ്കോപ്പ – ആനി ജോൺ ശങ്കരത്തിൽ മകനാണ് ഡോ. അജു ജോ ശങ്കരത്തിൽ. കേരള ഗവൺമെൻറ് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റൻറ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്ന അശ്വതി ആൻ മാത്യുവാണ് ഡോ. അജു വിൻറെ ഭാര്യ. അമേരിക്കയിൽ ഗവൺമെൻറ് വാട്ടർ ഡിപ്പാർട്മെന്റിൽ എൻജിനീയറായി…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

കുന്നംകുളം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പുതിയ അധ്യായന വർഷ ആരംഭത്തിൽ സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആയതിനാൽ കുരുന്നുകൾക്ക് പഠനോപകരണം വാങ്ങുവാൻ സാധിക്കാത്തവരെ സഹായിക്കുന്ന ഒരു പദ്ധതി “ഒപ്പം 2024” ആവിഷ്കരിക്കുകയാണ്. നമ്മുടെ കുഞ്ഞുങ്ങൾക്ക് പഠനസാമഗ്രികൾ വാങ്ങുന്ന കൂട്ടത്തിൽ സാമ്പത്തികമായി പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന ഒരു കുരുന്നിനെ കൂടി കരുതുവാൻ സാധിക്കുന്ന തരത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സ്കൂൾ ബാഗും ബുക്കുകളും മറ്റ് പഠന സാമഗ്രികളും ഉൾപ്പെടെ ഏകദേശം ആയിരം രൂപ വിലവരുന്ന ഒരു കിറ്റ് ഒരു വിദ്യാർത്ഥിക്ക് എന്ന രീതിയിൽ നൽകുവാൻ ആണ് പ്രസ്ഥാനം ആഗ്രഹിക്കുന്നത്. ഇതിനൊപ്പം നൽകിയിരിക്കുന്ന പോസ്റ്ററിൽ കുന്നംകുളം ഭദ്രാസന യുവജന പ്രസ്ഥാനത്തിൻ്റെ അക്കൗണ്ട് ഡീറ്റെയിൽസ് നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അക്കൗണ്ട് ഡീറ്റെയിൽസ് മുഖേനയോ, QR കോഡ് സ്കാൻ ചെയ്തോ അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കാവുന്നതാണ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ വാർഷിക സമ്മേളനം മെയ്…