തലമുറകളുടെ അപൂർവ്വ സംഗമം

ദോഹ മലങ്കര ഓർത്തഡോൿസ്‌ ദേവാലയത്തിൽ നടന്ന ശ്രീ. ബെഞ്ചി രാജന്റെ മകന്റെ വി. മാമോദീസ ചടങ്ങിൽ ബെഞ്ചി യുടെ പിതാവ് ശ്രീ രാജൻ വർഗീസിനോടൊപ്പം അദ്ദേഹത്തിന്റെ വായോധികയായ മാതാവും ഈ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

വിശുദ്ധ മൂന്നു നോമ്പ് ആചരണവും ധ്യാന പ്രസംഗവും

ദോഹ മലങ്കര ഓർത്തഡോൿസ്‌ ഇടവകയിൽ വിശുദ്ധ മൂന്ന് നോമ്പ് ആചരണം 2021 ജനുവരി 24 മുതൽ 27 വരെ നടത്തപെടുന്നു. റവ. ഫാ. തോമസ് ഫിലിപ്പോസ്, റവ. ഡീക്കൻ. അലക്സ്‌ പി. മാത്യു എന്നിവർ ധ്യാന പ്രസംഗങ്ങൾ നടത്തുന്നതാണ്. ഞായർ, തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ 7.15 നു സന്ധ്യ നമസ്കാരവും ഗാന ശുശ്രുഷയും അതേ തുടർന്ന് വചന ശുശ്രുഷയും ഉണ്ടായിരിക്കുന്നതാണ്. 27, ബുധനാഴ്ച 6.45 നു സന്ധ്യ നമസ്കാരവും 7.15 നു വിശുദ്ധ കുർബാനയും അതേ തുടർന്ന് ആശിർവാദവും നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.ഇതിൽ സംബന്ധിക്കുവാൻ ആഗ്രഹിക്കുന്നവർ ജനുവരി മാസത്തിലെ ലിങ്കിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്

ചാത്തമറ്റം ശാലേം: ഒറിജിനൽ സൂട്ടിൽ ഡിക്രിയായി

കോതമംഗലം: മലങ്കര ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ പെട്ട ചാത്തമറ്റം ശാലേം മർത്തമറിയം ഓർത്തഡോക്സ് പള്ളിയുടെ ഒറിജിനൽ സുട്ടിൽ ഇന്ന് ( 21.01.2021) കോതമംഗലം മുൻസിഫ് കോടതി ഡിക്രിയാക്കി.2017 ജൂലായ് 3 വിധിക്ക് മുമ്പ് ടി പള്ളിയിൽ വിഘടിത വിഭാഗവുമായി ഒന്നിടവിട്ട തവണകളിൽ ആരാധന നടത്തി വരികയായിരുന്നു. കെ. എസ് വർഗീസ് വിധിയുടെ അടിസ്ഥാനത്തിൻ പാരലൽ ഭരണം അവസാനിപ്പിക്കുന്നതിന് വേണ്ടി 1934 ഭരണഘടന പ്രകാരം വികാരിയായി പ്രവർത്തിച്ച് വന്ന ഫാ. ബിനോയി പര്യയത്ത് സമർപ്പിച്ച ഹർജിയിലാണ് ഇന്ന് കോതമംഗലം മുൻസിഫ് അന്തിമ വിധി കൽപ്പിച്ചത്.ടി പളളി മലങ്കര സഭയുടെ പള്ളിയല്ല എന്നും, സിംഹാസന പള്ളിയെന്നും, 1934 ലെ ഭരണഘടന വ്യാജമെന്നും, ഒറിജിനൽ കണ്ടിട്ടില്ല എന്നും, വികാരിയായി നിയമിതനായ ഫാ. ബിനോയി വർഗീസ് 1934 പ്രകാരം യോഗ്യനല്ല എന്നും, ടി ഭരണഘടനാ പ്രകാരം ഇടവക മെത്രാപ്പോലീത്താ യൂഹാനോൻ മാർ…

മാത്യൂസ് കോർ എപ്പിസ്കോപ്പ അച്ചനെ മാർ അത്തനാസിയോസ് സന്ദർശിച്ചു

ലങ്കര സഭയിലെ സീനിയർ വൈദീകൻ ഓലിക്കൽ ദിവ്യശ്രീ M.M. മാത്യൂസ് കോർ എപ്പിസ്കോപ്പ അച്ചനെ,അഭി. Dr. തോമസ് മാർ അത്തനാസിയോസ് തിരുമേനി, ഭവനത്തിൽ ചെന്ന് സന്ദർശിച്ചു. പിറവം വലിയ പള്ളിയിൽ വെച്ചു ഔഗേൻ ബാവയെ യാക്കോബായക്കാർ അടിക്കുമ്പോൾ ബാവായോടൊപ്പം ഉണ്ടായിരുന്ന ശെമ്മാശൻ ആണ് മാത്യൂസ് അച്ചൻ…., അച്ചനും അന്ന് അടിയേൽക്കുകയുണ്ടായി.വന്ദ്യനായ മാത്യൂസ് അച്ചന് ഇപ്പോൾ 96 വയസ്സ് ഉണ്ട്.

ഫിലിപ്പോസ് മാർ യൗസേബിയോസ് ഓർമ്മപ്പെരുന്നാൾ

തുമ്പമൺ ഭദ്രാസാധിപൻ ആയിരുന്ന ഫിലിപ്പോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്തയുടെ 12-മത് ഓർമ്മപ്പെരുന്നാൾ ഇന്ന് പത്തനംതിട്ട ബേസിൽ അരമനയിലും കൊണ്ടാടുന്നു.

കണ്യാട്ട്നിരപ്പ് പള്ളി: യാക്കോബായ വിഭാഗം നൽകിയ SLP തള്ളി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ 1934 ഭരണഘടനാ പ്രകാരം കണ്യാട്ട്നിരപ്പ് പള്ളി ഭരിക്കപ്പെടണം എന്നുള്ള കേരളാ ഹൈക്കോടതി വിധികൾക്ക് എതിരെ യാക്കോബായ വിഭാഗം നൽകിയ SLP ഇന്ന് (20.01.2021) ബഹു സുപ്രിം കോടതി 3 അംഗ ബഞ്ച് തള്ളി. ബഹു എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം ടി പള്ളി വികാരി 1934 ലെ ഭരണഘടനാ പ്രകാരം ഇലക്ഷൻ നടത്തുകയും ആയത് കമ്മീഷൻ റിക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റിൽ നിന്ന് 1600 ഓളം യാക്കോബായക്കാരെ ഒഴിവാക്കി എന്നായിരുന്നു ആരോപണം. എന്നാൽ ഈ പരാതി ഹൈക്കോടതി പരിശോധിക്കുകയും തള്ളുകയും ചെയ്തിരുന്നു. ഈ വിധിയിൻമേൽ ഉള്ള അപ്പീലാണ് ഇന്ന് (20.01.2021) സുപ്രിം കോടതി തള്ളിയത്. കൂടാതെ പള്ളി സെമിത്തേരിയിൽ തങ്ങളുടെ ശവസംസ്ക്കാരം തടസ്സപ്പെടുത്തുന്നു എന്നും അനധൃകൃത സംസ്ക്കാരം നടത്തിയത് പുറത്തെടുക്കണം എന്നാവശ്യപ്പെട്ട് വികാരി പെറ്റീഷൻ നൽകി എന്നും,…