ഓർമ്മപ്പെരുനാളും കൺവൻഷനും

കണ്ണനാകുഴി സെന്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും കൺവൻഷനും 2024 ഏപ്രിൽ 28 മുതൽ മെയ് 7 വരെ നടത്തപ്പെടുന്നു. മാവേലിക്കര ഭദ്രാസനധിപൻ അഭി. ഡോ.എബ്രഹാം മാർ എപ്പിപ്പാനിയോസ് തിരുമേനി മുഖ്യകാർമികത്വം വഹിക്കും. വാർത്ത : ജോമോൻ ജോർജ്

ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു

കുന്നംകുളം ഭദ്രാസനത്തിലെ അയിനൂർ സെൻ്റ്. ജോർജ്ജ് ഓർത്തഡോക്‌സ് ദേവാലയത്തിലെ ക്രൈസ്തവ യുവജനപ്രസ്ഥനത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ സ്നേഹ സ്വാന്തനം ‘ എന്ന ജീവകാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. M.D. യൂഹാന്നോൻ റമ്പാൻ കോർ എപ്പിസ്കോപ്പ പദ്ധതിയുടെ പ്രാരംഭ പ്രവർത്തന ഫണ്ട് യുവജനപ്രസ്ഥാന സെക്രട്ടിക്ക് നൽകികൊണ്ട് ജീവകാരുണ്യ പദ്ധതി ഉൽഘാടനം ചെയ്തു. വാർത്ത : ഗ്രിഗറി പി. റ്റി

മലയാളത്തിൽ തർജ്ജിമ ചെയ്ത് സ്ഥാപിച്ചു

പാമ്പാക്കുട വലിയപള്ളി സ്ഥാപനത്തെ കുറിച്ച് പള്ളിയിൽ തന്നെ പിതാക്കന്മാർ സുറിയാനി ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് മലയാളത്തിൽ തർജ്ജിമ ചെയ്ത് പള്ളിയിൽ സ്ഥാപിച്ചു. വാർത്ത : ബിജു മെഴുവേലി