സൺഡേ സ്കൂൾ വാർഷിക സമ്മേളനം

കൊല്ലം ഡിസ്റ്റിക് സൺഡേ സ്കൂൾ അസോസിയേഷൻ വാർഷിക സമ്മേളനം കൊല്ലം കാദിശാ ഓർത്തഡോക്സ് പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ കൊല്ലം ഡിസ്ട്രിക് പ്രസിഡൻറ് ഫാ. എബ്രഹാം ജെ പണിക്കർ അധ്യക്ഷത വഹിച്ചു. അഖില മലങ്കര മർത്തമറിയം വനിതാ സമാജം വൈസ് പ്രസിഡണ്ട് ഫാ. ഫിലിപ്പ് തരകൻ ക്ലാസ് നയിച്ചു. വികാരി ഫാ. രാജു തോമസ്, മെത്രാസന വൈസ് പ്രസിഡൻറ് ഫാ.ജിബു സോളമൻ, ഫാ. ജെയിംസ് നല്ലില, മെത്രാസന ഡയറക്ടർ ബിനു ജി വർഗീസ്, മെത്രാസന സെക്രട്ടറി സാം സി ജോൺ, സൺഡേ സ്കൂൾ പരീക്ഷാ കൺട്രോളർ വരുൺ ജോർജ്, ഡിസ്ട്രിക്ട് ഇൻസ്പെക്ടർ എൽ. ജോസ്, ഇടവക ട്രസ്റ്റി എം വർഗീസ്, ഇടവക സെക്രട്ടറി കോശി മുതലാളി, ആനി സിബി എന്നിവർ പ്രസംഗിച്ചു. ഡിസ്ട്രിക്ട് തലത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment