യുവജനപ്രസ്ഥാനം മേഖല സമ്മേളനം

പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ തുമ്പമൺ, നിലയ്ക്കൽ, അടൂർ -കടമ്പനാട് ഭദ്രാസനങ്ങൾ ഉൾപ്പെടുന്ന മേഖലയുടെ സമ്മേളനം സെപ്റ്റംബർ 1, ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് മൈലപ്ര മാർ കുറിയാക്കോസ് ആശ്രമത്തിൽ വെച്ച് നടത്തപ്പെടുന്നു.
യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം വീണ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുമ്പമൺ ഭദ്രാസനാധിപൻ അഭി.കുരിയാക്കോസ് മാർ ക്ളീമ്മീസ് അനുഗ്രഹ പ്രഭാഷണം നടത്തും.
“കാലാവസ്ഥാ വ്യതിയാനവും യുവജന ദൗത്യവും” എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ ചർച്ചാവിഷയം.
യുവജന പ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വർഗീസ് റ്റി.വർഗീസ്, കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, മലയാള മനോരമ സബ് എഡിറ്ററും പ്രഥമ പരിസ്ഥിതി മിത്രം അവാർഡ് ജേതാവും ആയ ശ്രീ. വർഗീസ് സി. തോമസ്, പത്തനംതിട്ട ഫയർ & റെസ്ക്യൂ സ്റ്റേഷൻ ഓഫീസർ ശ്രീ. വി. വിനോദ് കുമാർ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

Related posts