തുമ്പമൺ ഭദ്രാസനത്തിലെ മാത്തൂർ ( തുമ്പമൺ ഏറം ) സെന്റ് ജോർജ് ഓർത്തഡോൿസ് വലിയ പള്ളിയുടെ ശതോത്തര ജൂബിലിയുടെ ഭാഗമായി ലോഗോ ക്ഷണിക്കുന്നു . ഫെബ്രുവരി 25 ന് മുമ്പ് അയയ്‌ക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് Rs. 2500 ക്യാഷ് പ്രൈസ് ലഭിക്കുന്നതാണ്.


റിട്ടയേർഡ് പ്രീസ്റ്റ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനവും കുടുംബ സംഗമവും നടത്തപ്പെട്ടു
പത്തനംതിട്ട:മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സെൻ്റ്. തോമസ് ഓർത്തഡോക്സ് വൈദിക സംഘത്തിന്റെ ആഭിമുഖ്യത്തിൽ റിട്ടയേർഡ് പ്രീസ്റ്റ്സ് ഫെലോഷിപ്പ് വാർഷിക സമ്മേളനവും കുടുംബ സംഗമവും ക്ലീലേദാലോഹോ – 2026 ” എന്ന പേരിൽ പത്തനംതിട്ട മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ വച്ച് നടത്തപ്പെട്ടു.
സെൻ്റ്. തോമസ് വൈദിക സംഘം പ്രസിഡൻ്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത യോഗത്തിന് അധ്യക്ഷത വഹിച്ചു.
ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി.തുമ്പമൺ ഭദ്രാസന അധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മദിന മംഗളാശംസകൾ നേർന്ന് സംസാരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ.ജോസ് ജോസഫ് ക്ലാസ് നയിച്ചു. വൈദിക സംഘം ജനറൽ സെക്രട്ടറി ഫാ.ഡോ.നൈനാൻ വി. ജോർജ്, കത്തീഡ്രൽ വികാരി ഫാ. ബിജു മാത്യൂസ് റിട്ടയാർഡ് ക്ലേർജി ഫെലോഷിപ്പ് സെക്രട്ടറി ഫാ. സി.എ.ഐസക് എന്നിവർ ആശംസകൾ നേർന്നു. റവ.നഥാനിയേൽ റമ്പാൻ ഏന്നിവർ പ്രസംഗിച്ചു.

മലങ്കര സഭ റിട്ടയർഡ് പ്രീസ്ട്സ് ഫെല്ലോഷിപ്പ് സോണൽ മീറ്റിങ് പത്തനംതിട്ട മാക്കാംകുന്നു സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ നടത്തപ്പെട്ടു . പരിശുദ്ധ ബസെലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ ബാവ തിരുമേനി , അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ളീമീസ് വലിയ മെത്രാപ്പോലീത്ത , അഭിവന്ദ്യ ഡോ.മാത്യൂസ് മാർ തീമൊത്തിയോസ് മെത്രാപ്പൊലീത്ത, അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിo മെത്രാപ്പൊലീത്ത എന്നിവർ സംബന്ധിച്ചു

സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ RUSA പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എഡ്യൂക്കേഷൻ തീയറ്റർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപനും കോളേജ് മാനേജരുമായ അഭിവന്ദ്യ.ഡോ. ഗീവർഗ്ഗീസ് മാർ ബർന്നബാസ് തിരുമേനി ഉദ്ഘാടനം ചെയ്ത്, കൂദാശ കർമ്മം നിർവഹിച്ചു. പ്രസ്തുത തിയേറ്റർ മാർ ബസേലിയോസ് ഔഗേൻ I എഡ്യൂക്കേഷൻ തിയേറ്റർ എന്ന പേരിൽ നാമകരണം ചെയ്തു. വടക്കൻ മലബാറിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടതും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിമാനസ്തംഭവുമായ സെന്റ് മേരിസ് കോളേജിന്റെ വളർച്ചയിലെ സുപ്രധാനമായ ഒരേടാണിത്.റെസിഡന്റ് മാനേജർ ഫാ. ബേബി ജോൺ കളീക്കൽ, റൂസ കോർഡിനേറ്റർ Dr. ബാലകൃഷ്ണൻ പി, അധ്യാപകർ അനദ്ധ്യാപകർ വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ
അഖില മലങ്കര പ്രാർത്ഥനയോഗം
ചാരെ നോർത്ത് സോൺ
നേതൃത്വ ക്യാമ്പ്
ഫെബ്രുവരി 13 വെള്ളിയാഴ്ച

2026 ഫെബ്രുവരി 15 -)o തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 ക് തിരുവല്ല ബഥനി അരമനയിൽ നിന്നും വാഹന തീർത്ഥയാത്ര ആരംഭിച്ച് അഭി. തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന മാവേലിക്കര സെന്റ് പോൾസ് മിഷൻസ് ട്രെയിനിങ് സെൻററിൽ എത്തിച്ചേരുന്നതുമാണ്. തുടർന്ന് 4.00ന് യുവജനസംഗമവും നടക്കുന്നതാണ്.

Various parishes across the diocese of Calcutta observed the OSSAE OKR Sunday School Day on February 8, 2026

OSSAE OKR LEADERS MEET
(Hosted by Diocese of Brahmavar)
OSSAE OKR Leaders meet held at Mount Horeb Aramana, Mangalore
H G Geevarghese Mar Coorilos ( Metropolitan of Bombay), H G Yakob Mar Elias (Metropolitan, Diocese of Brahmavar),H G Dr.Yuhannon Mar Demetrius (Metropolitan, Diocese of Delhi), H G Geevarghese Mar Philexinos (Metropolitan, Diocese of Chennai & Bangalore), H G Dr Geevarghese Mar Theophilus (Metropolitan , Diocese of Ahmedabad) and Rev Fr. Dr. Jossi Jacob and vice Presidents and Directors and Secretaries of OKR dioceses were present.

സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെൻ്റ് ഡയനീഷ്യസ് ഫെലോഷിപ്പിൻ്റെ നേതൃത്വത്തിൽ വലിയനോമ്പ് കാലഘട്ടത്തിൽ വി. ബൈബിൾ പാരായണം നടത്തപ്പെടുന്നു.


മലങ്കര സഭയുടെ ആർദ്ര ചാരിറ്റബിൾ സൊസൈറ്റി ഉദാത്ത ശുശ്രൂഷയുടെ 25 വർഷങ്ങൾ പൂർത്തിയാക്കി…..

സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, ഷാർജ
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
കേരള സർക്കാരിന്റെ ഭാഷ പഠന പദ്ധതിയായ
മലയാള മിഷനുമായി ചേർന്ന് നടത്തുന്ന
മലയാളം ക്ലാസുകൾ
14-02-2026 ശനിയാഴ്ച മുതൽ ആരംഭിക്കുന്നു
(4:00 PM – 6:00 PM)
കൂടുതൽ വിവരങ്ങൾക്ക്:
Coordinator: Mrs. Rishly Mathew — +971 56 104 6209
Joint Coordinator: Mr. Jayesh Mathew— +971 52 340 9300

മലയാളം സംസാരിക്കാൻ അറിയാവുന്നതു കൊണ്ടാണ് അമേരിക്കയിൽ നന്മ ലഭിച്ചത്. ഫാ.അലക്സാണ്ടർ കുര്യൻ
ജീവിതത്തിൽ എത്ര പദവികൾ ലഭിച്ചാലും, മലയാളി എന്നു പറയാനും, പള്ളിപ്പാട് കാരനെന്നും അറിയപ്പെടാനാണ് അഭിമാനത്തോടെ ആഗ്രഹിക്കുന്നതെന്ന് ഫാ അലക്സാണ്ടർ കുര്യൻ പറഞ്ഞു.മലയാളം സംസാരിക്കാനും, എഴുതാനും അറിയാവുന്നതു കൊണ്ടാണ് വൈറ്റ് ഹൗസിൽ ജോലി ലഭിച്ചത്. മാവേലിക്കര ഭദ്രാസന വൈദിക സംഘ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഫാ അലക്സാണ്ടർ കുര്യൻ .പൗരോഹിതൃ ശുശ്രൂഷ ജീവിക്കുന്ന ദൈവത്തെക്കുറിച്ച് കൂടുതൽ സാക്ഷിക്കാനുളള ശുശ്രൂഷ കാലം. 38 വർഷം ഈ ശുശ്രൂഷ നിറപടിയായി പൂർത്തീകരിച്ചതിന്റെ ഫലമാണ് ഇപ്പോൾ അമേരിക്കയിലെ ഫെയ്ത്ത് ഓഫീസ് ഡയറക്ടർ എന്ന നിലയിൽ എത്താൻ കഴിഞ്ഞത് എന്ന് അച്ചൻ പറഞ്ഞു.ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ. ഏബ്രഹാം മാർ എപ്പിഫാനിയോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.വൈദിക സംഘം ഫാ.അലക്സാണ്ടർ കുര്യനെ ആദരിച്ചു. വെരി റവ.മാത്യു വൈദ്യൻ കോർ എപ്പിസ് കോപ്പ,ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ,വൈദിക സംഘം സെക്രട്ടറി ഫാ.ബിനു ഈശോ എന്നിവർ പ്രസംഗിച്ചു.

MARTH MARIAM VANITHA SAMAJAM RAJASTHAN ZONAL CONFERENCE 22nd FEBRUARY 2026

അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം
സെൻട്രൽ ട്രാവൻകൂർ മേഖല സമ്മേളനത്തിന് തുടക്കം കുറിച്ചു



വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്, ബിജു മെഴുവേലി, നിഷ ജോൺ