ആദ്ധ്യാത്മിക സംഘടന വാർത്തകൾ

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പടിഞ്ഞാറുഭാഗം യുവജനപ്രസ്ഥാനത്തിന്റെ എസ്തേഫാനോസ് മാസികയുടെ പെരുന്നാൾ പതിപ്പ് വായിക്കാം ഓൺലൈനിലൂടെ…

𝐓𝐨 𝐫𝐞𝐚𝐝 𝐨𝐧𝐥𝐢𝐧𝐞 𝐜𝐥𝐢𝐜𝐤 𝐭𝐡𝐞 𝐥𝐢𝐧𝐤 𝐛𝐞𝐥𝐨𝐰

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ‌് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പടിഞ്ഞാറുഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുടശ്ശനാട് ശ്രീ ഭദ്ര ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവ ഘോഷയാത്രക്ക് സ്വീകരണം നൽകിയപ്പോൾ.

കാതോലിക്കേറ്റ് ഹയർസെക്കൻഡറി സ്കൂൾ സ്ഥാപകൻ പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ സ്മരണാർഥം ഏർപ്പെടുത്തിയ രണ്ടാമത് മാർ പീലക്സീനോസ് അവാർഡ് അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത മുൻ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ബെഞ്ചമിൻ കോശിയിൽ നിന്ന് സ്വീകരിക്കുന്നു.
അവാർഡ് തുകയായ 25000/രൂപ അഭി. തിരുമേനി പ്രസ്തുത തുക നിരാലംബരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് നിർദേശിച്ച് തിരികെ ഏൽപ്പിച്ചു.

Orthodox Syrian Sunday school association of the east
Veda Vachana Bhushan 2025

Velma Susan George
St. George Orthodox Valiyapalli Palarivattom kochi

𝐌𝐚𝐫 𝐓𝐡𝐞𝐨𝐝𝐨𝐬𝐢𝐮𝐬 𝐌𝐞𝐦𝐨𝐫𝐢𝐚𝐥 𝐒𝐭𝐚𝐟𝐟 𝐂𝐫𝐢𝐜𝐤𝐞𝐭 𝐓𝐨𝐮𝐫𝐧𝐚𝐦𝐞𝐧𝐭 𝟐𝟎𝟐𝟔

Bhilai : The Mar Theodosius Memorial Cricket Tournament was successfully conducted on January 26, 2026, at the CCET Ground, Bhilai. The match was played between the staff of St. Thomas College, Bhilai, and CCET, Bhilai. The match was inaugurated by Very Rev. Thomas Ramban, in the esteemed presence of Rev. Fr. Jacob Thomas, Rev. Fr. Reji C. Varghese, Rev. Fr. P. S. Varghese, Rev. Fr. Subin Daniel, Rev. Fr. Varghese P. Joshua, Rev. Fr. Joel Mathew, and Rev. Fr. Stegin Mathew.
The ever-rolling trophy was won by the Staff of CCET, Bhilai. The event was efficiently coordinated by the Calcutta Diocesan Office Staff.

ഉള്ളന്നൂർ വലിയ പള്ളി സീനിയേഴ്‌സ് ഫോറം 10 മത് വാർഷികം

M. T. M. M MISSION HOSPITAL
പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം
ശനിയാഴ്ച രാവിലെ 11 മണിക്ക്

St. George OCYM, London, Ontario, Canada,
Office Bearers 2026

പിരളശ്ശേരി സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ പിരളശ്ശേരി ശ്രീഭദ്രാ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയെ പ്രസ്ഥാന അംഗംങ്ങൾ സ്നേഹപൂർവ്വം സ്വീകരിച്ചു.

ആറാട്ടിന് സ്വീകരണം നല്കി ക്രൈസ്തവ സഹോദരങ്ങൾ

ബുധനൂർ ചരിത്രപ്രസിദ്ധമായ ചെങ്ങന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് ഇന്ന് ബുധനൂർ പടിഞ്ഞാറ്റുംചേരി ശ്രീ.സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നുമുള്ള എഴുന്നെള്ളത്തിന് സ്വീകരണമൊരുക്കി_ക്രൈസ്തവ സഹോദരങ്ങൾ മതമൈത്രിയുടെ സന്ദേശം നാടിന് പകർന്നു നല്കി. മുൻവർഷങ്ങളിലേതു പോലെ ഇക്കുറിയും ആറാട്ട് എഴുന്നള്ളത്തിന് ബുധനൂർ സെന്റ് ഏലിയാസ് ഓർത്തഡോക്സ് ഇടവകയിലെ സെന്റ് ഏലിയാസ് യുവജനപ്രസ്ഥാനത്തിൻ്റെ പ്രവർത്തകരാണ് എഴുന്നെള്ളത്തിന് കുരിശടിയിൽ സ്വീകരണം നൽകിയത്. ഇടവക ഭരണ സമിതി അംഗങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു..

മലങ്കര ഓർത്തഡോക്സ് മർത്തമറിയം വനിതാ സമാജം. മാവേലിക്കര ഭദ്രാസനം, മാവേലിക്കര 𝐁-ഗ്രൂപ്പിന്റെ സംയുക്ത സമ്മേളനം ജനുവരി 25 ഞായറാഴ്ച ഉച്ചക്ക്1.30ന് തോനയ്ക്കാട് സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപെട്ടു..
അഖിലമലങ്കര മർത്തമറിയം വനിതാസമാജം മുൻ വൈസ് പ്രസിഡന്റ്. വെരി റവ. മാത്യു വർഗീസ്‌ കോർ – എപ്പിസ്കോപ്പ യോഗം ഉദ്ഘാടനം ചെയ്തു.
ബഹു. ജേക്കബ് മാത്യു കാരിച്ചാൽ അച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിന് ഇടവക വികാരി ബഹു. ഫാ. ജോബ് ടി. ഫിലിപ്പ് സ്വാഗതം ആശംസിച്ചു.
ബഹു.ഫാ. T T തോമസ് , ബഹു.ഫാ.ജോസഫ് സാമൂവേൽ, ബഹു.ഫാ. നൈനാൻ ഉമ്മൻ, എന്നീ വൈദീകർ ആശംസകൾ അറിയിച്ചു

“ജീവിതശൈലി രോഗങ്ങൾ – നോമ്പ് നൽകുന്ന സൗഖ്യ പാഠങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. ബിജു തോമസ് കാരിച്ചാൽ (ഗവ. ഹോസ്പിറ്റൽ, കായംകുളം) ക്ലാസ് നയിച്ചു.. ഭദ്രാസനവനിതാ സമാജം ജോ. സെക്രട്ടറി ശ്രീമതി. ബിന്ദു തോമസ് കൃതജ്ഞത അർപ്പിക്കുകയും, ഗ്രൂപ്പ്‌ സെക്രട്ടറി ശ്രീമതി. ലീലാമ്മ വർഗീസ്‌ റിപ്പോർട്ട് അവതരിപ്പിച്ചു.
കുട്ടമ്പേരൂർ സെന്റ്. ഗ്രീഗോറിയോസ്, സിയോൻപുരം സെന്റ്. തോമസ്സ്‌, എണ്ണയ്ക്കാട് സെന്റ്. മേരീസ്‌, പെരിങ്ങലിപ്പുറം സെന്റ്. ജോർജ്, കാരാഴ്മ സെന്റ്. മേരീസ്‌, തോനയ്ക്കാട് സെന്റ്. ജോർജ്. എന്നീ ഇടവകകളിൽ നിന്നും നൂറിൽ പരം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ ഇടവക വനിതാ സമാജം ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഗാനങ്ങൾ ആലപിച്ചു.
വൈകുന്നേരം 4.30 ന് യോഗം മംഗളകരമായി പര്യവസാനിച്ചു..

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ ‘യുവദീപ്തി’ ത്രൈമാസികയുടെ 41-ാം പ്രസിദ്ധീകരണ വർഷത്തിലെ പെരുന്നാൾ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നു.

ദേശീയതലത്തിൽ ഒന്നാമതായി പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ്, സോഷ്യൽ വർക്ക് കോൺഫറൻസിൽ തിളക്കമാർന്ന വിജയം

കോട്ടയം ബി.സി.എം കോളേജിൽ വെച്ച് ജനുവരി 28-ന് നടന്ന അന്താരാഷ്ട്ര സോഷ്യൽ വർക്ക് സ്റ്റുഡന്റ്‌സ് കോൺഫറൻസിൽ ദേശീയതലത്തിലുള്ള ഒന്നാം സ്ഥാനവും (ഓവറോൾ ചാമ്പ്യൻഷിപ്പ്) എക്സലൻസ് അവാർഡും കരസ്ഥമാക്കി പരുമല സെന്റ് ഗ്രിഗോറിയോസ് കോളേജ് ഓഫ് സോഷ്യൽ സയൻസ് (MSW Post graduate Course affiliated under MG University).

വിജയികളായ വിദ്യാർത്ഥികളെയും അധ്യാപകരെയും പരുമല ആശുപത്രി സി.ഇ.ഒ. ഫാ. എം. സി പൗലോസ് പ്രത്യേകമായി അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റുകളും അവാർഡും വിതരണം ചെയ്യുകയും ചെയ്തു. ആശുപത്രി ചാപ്ലിൻ ഫാ. ജിജു വർഗീസ് അധ്യക്ഷപ്രസംഗം നടത്തി. കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജ് ജോർജ് വർഗീസ്, HOD ദിവ്യ കൃഷ്ണൻ, ഫാക്കൽറ്റി കോർഡിനേറ്റർമാരായ അജിൻ എബ്രഹാം, അനീറ്റ ജോസഫ് എന്നിവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക സേവന രംഗത്തെ നൂതന ആശയങ്ങളും പ്രായോഗിക മികവുമാണ് കോളേജിനെ ഈ നേട്ടത്തിന് അർഹരാക്കിയത്.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ
കര്‍മ്മേല്‍ ദയറാ കണ്ടനാട് |
സ്ലീബാദാസ സമൂഹം സ്ഥാപകന്‍
ഭാഗ്യസ്മരണാര്‍ഹനായ അഭി.പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ 58-ാമത് ശ്രാദ്ധപ്പെരുന്നാള്‍ 20-ാം ഓര്‍മ്മപ്പെരുന്നാള്‍
2026 ഫെബ്രുവരി 1 & 2

St. George Orthodox Cathedral Nagpur
Diamond Jubilee celebration 2026
3rd February

സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ അബുദബി
സൺഡേ സ്കൂൾ ആനിവേൽ ഡേ
ജനുവരി 31

മാവേലിക്കര തഴക്കര എം.എസ്
സെമിനാരി ഹൈസ്കൂളിന്റെ പുനർനവീകരണ കൂദാശയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉത്ഘാടനം ചെയ്തു.


വാർത്ത : ബിജു മെഴുവേലി

Related posts