മലങ്കര ഓർത്തഡോക്സ് സഭാ സീനിയർ വൈദീകനും പരുമല സെമിനാരി മുൻ അസിസ്റ്റന്റ് മാനേജരും ആയിരുന്ന, കെ. വി. ജോസഫ് റമ്പാൻ ( 93 yrs ) നിര്യാതനായി. സംസ്ക്കാരം പിന്നീട്.
പാമ്പാടി പൊത്തൻ പുറം മാർ കുറിയാക്കോസ് ദയറായിൽ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. പുതുപ്പള്ളി താഴത്ത് കളപ്പുരയ്ക്കൽ കുടുംബാംഗം ആണ്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പരുമല ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗമാണ്. കളപ്പുരയ്ക്കൽ ജോസഫ് വർഗീസിന്റെയും അന്നാമ്മയുടെയും മകനായി 1935 ഏപ്രിൽ 7ന് ജനിച്ചു. മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗം, എം.ഒ.സി കോളജ് ഗവേർണിംഗ് ബോർഡ് അംഗം, പരുമല സെമിനാരി കൗൺസിൽ അംഗം, കോട്ടയം ഭദ്രാസന കൗൺസിൽ അംഗം, ദേവലോകം അരമന മാനേജർ, പഴയ സെമിനാരി അസിസ്റ്റന്റ് മാനേജർ, പരിശുദ്ധ ഔഗേൻ ബാവായുടെ സെക്രട്ടറി, പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ഓഫീസ് സെക്രട്ടറി, കോട്ടയം മാർ ഏലിയ കത്തീഡ്രൽ വികാരി, എം.ഡി സെമിനാരി മാനേജർ, പഴയ സെമിനാരി മാനേജർ, പരുമല സെമിനാരി അസിസ്റ്റന്റ് മാനേജർ തുടങ്ങി മലങ്കരസഭയിൽ നിരവധി സുപ്രധാന ചുമതലകൾ വഹിച്ചിരുന്നു. കൂടാതെ കോട്ടയം ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ വികാരിയായും റമ്പാച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വന്ദ്യ. റമ്പാച്ചൻ്റെ മൃതദ്ദേഹം 13 ശനിയാഴ്ച്ച 3 മണിക്ക് മണിക്ക് മന്ദിരം ആശുപത്രയിൽ നിന്ന് രാത്രി പാമ്പാടി ദയറായിൽ . രാവിലെ വി.കുർബ്ബാനക്ക് ശേഷം പുതുപ്പള്ളിയിലേക്ക് കൊണ്ടുവരും. സംസ്കാരം ഞായർ 3 മണിക്ക് പുതുപ്പള്ളി പള്ളിയിൽ.


കോട്ടയം:ബസേലിയസ് കോളജ് ബോട്ടണി വിഭാഗം പ്രഫസറായിരുന്ന കോന്നി കല്ലേലി വടക്കേടത്ത് ജോൺ ജോസഫ് (83) നിര്യാതനായി. മൃതദേഹം കളത്തിപ്പടിയിലുള്ള വസതിയിൽ കൊണ്ടു വരും. ഇന്ന് (12/12/2025 വെള്ളിയാഴ്ച)10ന് കോന്നി കല്ലേലി കുടുംബ വസതിയിലേക്കു കൊണ്ടുപോകും. സംസ്‌കാരം 4ന് കല്ലേലി മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ. കോട്ടയം മാർ ഏലിയ കത്തീഡ്രൽ മുൻ ട്രസ്‌റ്റി, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി മുൻ അംഗം, കോട്ടയം വൈഎംസിഎ മുൻ പ്രസിഡന്റ്, കോട്ടയം വൈസ്മെൻസ് ക്ലബ് മുൻ പ്രസിഡന്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: നൂറനാട് ചിറ്റൂർ ഹൗസ് സൂസൻ ജോൺ (റിട്ട. ടീച്ചർ ഇൻഫന്റ് ജീസസ് സ്‌കൂൾ മണർകാട്).
മക്കൾ: സോജു ഷിബു (കോട്ടയം), മഞ്ജു അലക്സാണ്ടർ (യുഎസ്), നൈജു ജോസഫ് ജോൺ (ദുബായ്).
മരുമക്കൾ: ഷിബു കുര്യൻ (സൂപ്പർ ഫർണിച്ചർ), അനി അലക്സാണ്ടർ (യുഎസ്), അഞ്ജു അലക്സാണ്ടർ (ദുബായ്).

കടപ്ര നിരണം: ചാലനടിയിൽ സാറാമ്മ വർഗീസ്സ് നിര്യാതയായി. ഫാ.സി വി ഉമ്മന്റെ മാതാവാണ് പരേത.

കാരാവള്ളിൽ പുതിയ വീട്ടിൽ അലക്സ് മാത്യു(74), നിര്യതനായി, സംസ്ക്കാരം 15-12-2025 തിങ്കളാഴ്ച 10:30 ന് ഭവനത്തിലെ ശുഷ്രൂഷകൾക്ക് ശേഷം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി ചെറിയപള്ളിയിൽ,
വാർത്ത: റാണാ ജേക്കബ്, ഷൈനി തോമസ്, മിനി ജോൺസൻ, നിഷ ജോൺ, ബിജു മെഴുവേലി