ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ ‘സ്നേഹസ്പര്‍ശം’ ഡയറക്ടര്‍

പരിശുദ്ധ കാതോലിക്കാ ബാവായുടെ സപ്തതിയോടനുബന്ധിച്ച് നിര്‍ധനരായ കാന്‍സര്‍ രോഗികളെ
സഹായിക്കുന്നതിന് ആരംഭിച്ച പദ്ധതിയായ സ്നേഹസ്പര്‍ശത്തിന്‍റെ പ്രോജക്ട് ഡയറക്ടറായി ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴയെ പരിശുദ്ധ കാതോലിക്കാ ബാവാ നിയമിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ക്രമീകരിച്ചിരിക്കുന്ന സ്നേഹസ്പര്‍ശം പ്രോജക്ട് ഓഫീസിന്‍റെ ഉദ്ഘാടനം 2018 ഒക്ടോബര്‍ 19 ന് രാവിലെ 9 ന് പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിക്കും. കോട്ടയം മെഡിക്കല്‍ കോളേജിനോടു ചേര്‍ന്ന് ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മാര്‍ ഗ്രീഗോറിയോസ് കാരുണ്യനിലയത്തിന്‍റെ സ്ഥാപക സെക്രട്ടറി, പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ചരമകനകജൂബിലിയോടനുബന്ധിച്ചുളള പവിത്രം പദ്ധതിയുടെ (മംഗല്യനിധി) കണ്‍വീനറായും പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ പത്മശ്രീ മമ്മൂട്ടി നേതൃത്വം നല്‍കുന്ന കെയര്‍ & ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരുന്നു. കോട്ടയം ഭദ്രാസനത്തിലെ വടക്കന്‍മണ്ണൂര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ വികാരിയായി സേവനമനുഷ്ഠിക്കുന്നു.

സ്നേഹസ്പര്‍ശം പദ്ധതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ നമ്പരില്‍ ബന്ധപ്പെടുക ഫോ: 9745721212

Related posts