ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസന ബാലസമാജം പുത്തൂർ കല്ലട തേവലക്കര ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന മേഖലാ സമ്മേളനം കിഴക്കേ കല്ലട സെൻറ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ.മാത്യു അലക്സ് അധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഫാ. ഡോ.ജോർജി ജോസഫ് ക്ലാസ് നയിച്ചു. വികാരി ഫാ.എം എം വൈദ്യൻ, ഫാ.ജെയിംസ് നല്ലില, ഫാ. തോമസ് ഡാനിയേൽ, ഫാ. ബഹനാൻ കോരുത്, സഭ മാനേജിംഗ് കമ്മിറ്റി അംഗം ഡോ. ജോൺസൺ കല്ലട, കേന്ദ്ര ജോയിൻറ് സെക്രട്ടറി മഞ്ജു ജിസൺ, മെത്രാസന സെക്രട്ടറി ഷീൻ ജെ ഷാജി, ജോയിൻറ് സെക്രട്ടറി ഐറിൻ മേരി അലക്സാണ്ടർ, ട്രഷറർ അനു വി തോമസ്,ഇടവക ട്രസ്റ്റി വൈ. ജോർജുകുട്ടി, ഇടവക സെക്രട്ടറി റീന ബിജുമോൻ, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ എം തോമസ്, കല്ലട ഗ്രൂപ്പ് സെക്രട്ടറി സിന്ധു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു

വാർത്ത : ജോബിൻ ജോസഫ്

Related posts