കൺവൻഷൻ

വടകര മേഖലയുടെ കൂത്താട്ടുകുളം ബൈബിൾ കൺവെൻഷൻ്റെ രണ്ടാം ദിവസത്തിൽ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാർ സേവേറിയോസ് വചന ശുശ്രൂഷ നിർവഹിച്ചു. ഇടവക മെത്രാപ്പോലീത്ത ഡോ.തോമസ് മാർ അത്താനാസിയോസ് യോഗത്തിൽ അമുഖ സന്ദേശം നൽകി.

പന്തൽ നിറഞ്ഞു കവിഞ്ഞ വിശ്വാസികളുടെ പങ്കാളിത്തത്താലും പ്രഗത്ഭരുടെ പ്രഭാഷണങ്ങളാലും പഴയകാല പ്രൗഢിയിലേക്ക് വീണ്ടും തിരിച്ചെത്തിച്ചേരുവാൻ വടകര മേഖലയുടെ കൂത്താട്ടുകുളം സുവിശേഷ സംഘത്തിനു കഴിഞ്ഞിരിക്കുന്നു എന്ന ദൂതോടെ 75-ാമത് കൂത്താട്ടുകുളം ബൈബിൾ കൺവെൻഷന് സമാപനം കുറിച്ചു.

ഇടവക മെത്രാപൊലീത്ത തിരുമനസ്സുകൊണ്ട് എല്ലാ ദിവസവും മുഴുവൻ സമയവും സന്നിഹിതനായിരുന്ന പ്രസ്തുത യോഗത്തിൻ്റെ സമാപന ദിവസത്തിൽ മെർലിൻ കൊച്ചമ്മയുടെ അനുഗ്രഹീത പ്രഭാഷണവും കത്തിച്ച മെഴുകു തിരികളുമേന്തിയുള്ള സമാപനാരാധനയും ഏറെ ഹൃദ്യവും, വിശ്വാസ സൂഹത്തിന് ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്ന പുതുക്കത്തിൻ്റെ അനുഭവം കൈവരിക്കുന്നതിനും നിദാനമായി.

ഇടവക മെത്രാപ്പോലീത്ത തിരുമനസ്സിലെ സമാപന ആശിർവാദത്തോടു കൂടി 75-ാമത് കൂത്താട്ടുകുളം ബൈബിൾ കൺവെൻഷന് ഭക്തിനിർഭരമായ പരിസമാപ്തിയായി.

ഫരീദാബാദ് സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടന്ന ഡൽഹി ഓർത്തഡോക്സ് കൺവെൻഷന്റെ രണ്ടാം ദിവസം , തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത സെറാഫിം തിരുമേനി നേതൃത്വം നൽകി.

വാർത്ത : നിഖിൽ മാത്യു, ബിജു മെഴുവേലി

Related posts