പുതൃക്ക പള്ളിയ്ക്ക് പോലീസ് സംരക്ഷണം

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പുതൃക്ക സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളിക്കു പോലീസ് സംരക്ഷണം അനുവദിച്ചു കൊണ്ട് ബഹു : കേരള ഹൈകോടതി ഉത്തരവായി

പൗലോസ് മാർ പക്കോമിയോസ് ഓർമ്മപ്പെരുന്നാൾ

മാവേലിക്കര ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തായായിരുന്ന കാലം ചെയ്ത അഭി.പൗലോസ് മാർ പക്കോമിയോസ് തിരുമേനിയുടെ 8-ാമത് ഓർമ്മപ്പെരുന്നാൾ ഭക്തി ആദരപൂർവ്വം 2020 ജൂലൈ 25 മുതൽ ആഗസ്റ്റ് 1 വരെ മാവേലിക്കര തെയോഭവൻ അരമനയിൽ കൊണ്ടാടപ്പെടുന്നു.

തൊടുപുഴ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ പള്ളി മലങ്കര സഭയുടേത്

തൊടുപുഴ സെന്റ്‌ മേരീസ് ഓർത്തഡോക്സ്‌ പള്ളി മലങ്കര സഭയുടെ 1934ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടണം എന്ന് ബഹു. ഹൈകോടതി വിധി പ്രസ്താവിച്ചു .: 1995ലെയും 2017ലെയും ബഹു :സുപ്രിം കോടതി വിധികൾ പള്ളിക്കു ബാധകം എന്ന് ബഹു :കോടതി കണ്ടെത്തി.2004 ൽ യാക്കോബായ വിഘടിത വിഭാഗം ഉണ്ടാക്കിയ ആധാരം കോടതി ക്യാൻസൽ ചെയ്തു.

നീലിമംഗലം പള്ളി ഓർത്തഡോൿസ്‌ സഭയുടേത്

കോട്ടയം ഭദ്രാസനത്തിലെ നീലിമംഗലം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി , മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പൂർണ്ണ അവകാശത്തിൽ മാത്രം ഉള്ളതാണെന്ന് ഏറ്റുമാനൂർ മുൻസിഫ് കോടതി വിധി പ്രസ്താവിച്ചു . ഹൈകോടതിയിൽ നിന്ന് , നീലിമംഗലം പള്ളിയെ സംബന്ധിച്ച കേസ് ,വാദങ്ങൾ കേട്ടു വിധി പുറപ്പെടുവിക്കുന്നതിനായി ഏറ്റുമാനൂർ മുൻസിഫ് കോടതിയിലേക്ക് മാറ്റിയിരുന്നു .ഈ കേസിലാണ് ഇന്ന് വിധി പ്രസ്താവിച്ചിരിക്കുന്നത് .

നവതി സമാപനവും ഭവന കൂദാശയും

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ അഭിമാനമായി നിലകൊള്ളുന്ന പിരളശ്ശേരി സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്ക ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ ബേഥലഹേം ഡ്രീം ഹോം പ്രോജക്ടിലൂടെ നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും 2020 ജൂലൈ മാസം 15 ആം തീയതി രാവിലെ 11.30 ന് യു കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന അധിപനും , ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി ഡോ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെയും , മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ ഭദ്രാസന അധിപനും , കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി ഡോ യൂഹാനോൻ മാർ ദീയസ്ക്കോറസ് മെത്രാപ്പോലീത്തായുടെയും പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. ഒരു വർഷം നീണ്ടു നിന്ന നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനം അഭി…

പെരുന്നാളിന്റെ കൊടിയേറ്റ്

പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ കുര്യാക്കോസ് സഹദാ യുടെയും മോർത് യൂലിതിയുടെയും പെരുന്നാളിന്റെ കൊടിയേറ്റ് അഭി.യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമനസ്സുകൊണ്ട്‌ നിർവഹിച്ചു.

ബാഡ്മിന്റണ്‍ കോര്‍ട്ട് ഉദ്ഘാടനം

മദ്രാസ് ഭദ്രാസന സെമിനാരി വിദ്യാര്‍ത്ഥികൾ കുണ്ടറ ബസേലിയ ഓര്‍ത്തഡോക്‌സ് സെന്ററില്‍ നിര്‍മ്മിച്ച ബാഡ്മിന്റണ്‍ കോര്‍ട്ട് പരിശുദ്ധ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.

നവതിസമാപനവും ഭവന കൂദാശയും താക്കോൽ ദാനവും

പിരളശ്ശേരി കാതോലിക്കേറ്റ് സിംഹാസന പള്ളിയുടെ അഭിമാനമായി നിലകൊള്ളുന്ന പിരളശ്ശേരി സെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി അമേരിക്ക ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ സഹകരണത്തോടെ നടപ്പിലാക്കിയ ബേഥലഹേം ഡ്രീം ഹോം പ്രോജക്ടിലൂടെ നിർമ്മാണം പൂർത്തീകരിച്ച ഭവനത്തിന്റെ കൂദാശയും താക്കോൽ ദാനവും ജൂലൈ മാസം 15 ആം തീയതി രാവിലെ 11.30 ന് യു കെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന അധിപനും , ചെങ്ങന്നൂർ ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി ഡോ മാത്യൂസ് മാർ തീമോത്തിയോസ് , മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറിയും, ചെന്നൈ ഭദ്രാസന അധിപനും , കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭി ഡോ യൂഹാനോൻ മാർ ദീയസ്ക്കോറസ് എന്നീ തിരുമേനിമ്മാരുടെ പ്രധാന കാർമ്മികത്വത്തിൽ നടത്തപ്പെടുന്നു. ഒരു വർഷം നീണ്ടു നിന്ന നവതി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ അഭി.തിരുമേനിമാർ, മാവേലിക്കര എം…

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ലോഗോ പ്രകാശനം

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ പുതിയ ലോഗോ ഇടവക മുൻവികാരി ഫാ. ജേക്കബ്‌ തോമസ്‌ പ്രകാശനം ചെയ്തു. ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌, സഹവികാരി ഫാ. ലിജു പൊന്നച്ചൻ, ട്രഷറാർ മോണിഷ്‌ പി. ജോർജ്ജ്‌, സെക്രട്ടറി ജിജി ജോൺ, ഭരണസമിതിയംഗം സിബി അലക്സാണ്ടർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇടവകാംഗമായ മനോജ്‌ പി. എബ്രഹാമാണ്‌ ലോഗോ ഡിസൈൻ ചെയ്തിരിക്കുന്നത്‌.