മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലുകള്‍ നിര്‍ഭാഗ്യകരം: മാർ ദീയസ്‌കോറോസ്

സഭാതര്‍ക്കത്തിന്റെ വിവിധ വശങ്ങള്‍ സമഗ്രമായി പരിഗണിച്ചുകൊണ്ടുളള പ്രതികരണമാണ് ബഹു. കേരള മുഖ്യമന്ത്രിയില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്സ് സഭയും പൊതുസമൂഹവും പ്രതീക്ഷിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ബഹു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട കേരള പര്യടന പരിപാടിക്കിടെ 2020 ഡിസംബര്‍ മാസം 28-ാം തീയതി മലപ്പുറത്ത് വച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാംഗമായ ഒരു വൈദീകന്‍ സഭാ തര്‍ക്കം സംബന്ധിച്ച് അദ്ദഹത്തോട് ചോദ്യം ഉന്നയിക്കുകയും അദ്ദേഹം ഈ വിഷയം സംബന്ധിച്ച് തന്റെ പ്രതികരണം അറിയിക്കുകയും ചെയ്തിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ വീഴ്ചകള്‍ എന്ന നിലയില്‍ ബഹു. സംസ്ഥാന മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ മുഴുവന്‍ തന്നെ സമൂഹത്തില്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ പ്രതികരണങ്ങള്‍ക്ക് കാരണമായി തീരും. ഇപ്രകാരം സഭയെ കുറ്റപ്പെടുത്തി സംസാരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണ്. ഒത്തുതീര്‍പ്പുകള്‍ക്ക് സഭ വഴിപ്പെടുന്നില്ല എന്നുള്ളതാണ് പ്രധാന…

തെരുവോരങ്ങളിൽ ക്രിസ്തുമസിന് ഭക്ഷണം വിതരണം ചെയ്തു

നൃൂഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെ൯റ് സ്ററീഫ൯സ് ഓർത്തഡോൿസ്‌ ഇടവകയിലെ എം ജി ഒ സി എസ് എം അംഗങ്ങൾ ക്രിസ്‌തു ദേവന്റെ ജന്മദിനത്തിൽ അവരുടെ ക്രിസ്മസ് ദിനത്തിലെ ഭക്ഷണം ഉപേക്ഷിച്ചു തെരുവ് പ്രദേശങ്ങളിൽ താമസിക്കുന്ന നിർധരായ കുട്ടികൾക്കും, അംഗങ്ങൾക്കും ഇടവക വികാരി റവ.ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) നേതൃത്വത്തിൽ ക്രിസ്തുമസ് ദിനത്തിൽ ഭക്ഷണം വിതരണം ചെയ്തു

ക്രിസ്തു മനുഷ്യ മനസ്സിൽ ജനിക്കുമ്പോഴാണ് സമാധാനം: പരിശുദ്ധ ബാവ

പരുമല: ക്രിസ്തു മനുഷ്യ മനസ്സിൽ ജനിക്കുമ്പോഴാണ് നമുക്ക് യഥാര്‍ത്ഥമായ സമാധാനം ലഭിക്കുന്നത് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല സെമിനാരിയില്‍ നടന്ന ക്രിസ്തുമസ് ശുശ്രൂഷയ്ക്ക് പ്രധാന കാര്‍മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു പരിശുദ്ധ പിതാവ്. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലിത്ത സഹകാര്‍മികത്വം വഹിച്ചു. പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് ശുശ്രൂഷാ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. അസി.മാനേജര്‍മാരായ ഡോ.എം.എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി എന്നിവരും ശുശ്രൂഷയില്‍ പങ്കുകൊണ്ടു. കോവിഡ്് പ്രോട്ടോക്കോള്‍ അനുസരിച്ചു നടന്ന ശുശ്രൂഷയില്‍ വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

MeRrY ChRiStMaS

ശാന്തിയുടെയും സ്നേഹത്തിൻ്റെയും ആഘോഷത്തിൻ്റെയും നക്ഷത്രങ്ങൾ മാനത്തു വിരിയുന്ന ഈ ക്രിസ്മസ് വേളയിൽ…’മഞ്ഞു പെയ്യുന്ന രാവിൽമാലാഖമാരുടെ സംഗീതംനിറഞ്ഞുനിൽക്കുന്ന ഈ ഡിസംബറിൽ ഇതാ…വീണ്ടുംഒരു ക്രിസ്മസ് കൂടി വരമായിഏവര്‍ക്കും എം. ഒ സി ടിവി ടീമിന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ…….

പരുമല സെമിനാരിയിൽ ക്രിസ്മസ് ശുശ്രൂഷ

പരുമല സെമിനാരിയിൽ ക്രിസ്മസ് ശുശ്രൂഷ 25ന് പുലർച്ചെ 2ന് ആരംഭിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

നീതിക്ക് വേണ്ടി പോരാടിയത് അർഹതയ്ക്കുള്ള ആദരവ് നൽകി യുവജന പ്രസ്ഥാനം

അഭയ കേസ് നീതി പൂർവ്വമയി അന്വേഷിച്ചു മേലുദ്യോഗസ്ഥരിൽ നിന്നുമുള്ള സമ്മർദ്ദത്തിന് വഴങ്ങാതെ തന്റെ നിലപാടുകളെയും ശെരികളെയും നീതി പൂർവ്വം മുൻനിർത്തി പ്രവർത്തിച്ച മുൻ സിബിഐ DYSP ശ്രീ.വർഗീസ് P തോമസ് സാറിനു , ഓർത്തോഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കോന്നി ഡിസ്ട്രിക്റ്റ് കമ്മിറ്റി ആദരവ് അർപ്പിച്ചപ്പോൾ . മല്ലശ്ശേരി സെന്റ് മേരിസ് ഓർത്തോഡോക്സ് ഇടവകാംഗമാണ് അദ്ദേഹം.

എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അടിയന്തര യോഗം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് അംഗങ്ങളുടെ ഒരു അടിയന്തര യോഗം നാളെ(23.12.2020) ഉച്ചകഴിഞ്ഞ് 2.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം ദേവലോകം അരമനയില്‍ ചേരുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.