മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി സൺഡേസ്‌കൂൾ പി. റ്റി. എ ഭാരവാഹികൾ : ജിജി ജോർജ്, പ്രിയാ ടിജോ, ബിൻസി ജിം, നിബു പാപ്പച്ചൻ, ഷൈനി സുനിൽ, വിനോദ് കെ. മത്തായി, അലക്സ് എന്നിവർ വികാരി ഫാ. സി. കെ തോമസിനും സൺഡേസ്‌കൂൾ ചുമതലക്കാർക്കും ഒപ്പം.
മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി ആദ്ധ്യാത്മിക സംഘടന ഭാരവാഹികൾ

മർത്തമറിയം വനിത സമാജം : ലീലാമ്മ റോണി, പ്രിയാ ടിജോ.

യുവജനപ്രസ്ഥാനം : നിതിൻ രാജു, ബിബിൻ എം. ബി, മോൻസി മാത്യു, എബി രാജു

കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദീക ധ്യാനം വെട്ടിക്കൽ സെൻ്റ് തോമസ് ദയറായിൽ വച്ച് ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ചേർന്നു

MGOCSM & OCYM- Madras Diocese- Chennai Regional One day conference held at St. Thomas Mount Orthodox Church, Puzhuthivakkam.



തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ “കരുതൽ” പദ്ധതി പ്രഖ്യാപിച്ചു.
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ തുമ്പമൺ ഭദ്രാസന സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 150 ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്യുന്ന കരുതൽ എന്ന പദ്ധതി അഭി ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പ്രഖ്യാപിച്ചു.

സ്നേഹ സംഗമം – വിശുദ്ധ കൂദാശകളോടൊപ്പം
കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് സുറിയാനി പള്ളി ഇടവകയിൽ സജീവമായി ആരാധനയിൽ പങ്കെടുക്കുവാൻ സാധിക്കാത്ത ഇടവകയിലെ മുതിർന്ന അംഗങ്ങളും രോഗികളും ആയിട്ടുള്ളവരുടെ നോമ്പുകാല കുമ്പസാരവും വി.കുർബാന സ്വീകരണവും രോഗശാന്തി ശുശ്രുഷയും 2026 മാർച്ച് 28 ശനിയാഴ്ച നിർവഹിക്കുന്നു. ഇടവകയിലെ മുതിർന്ന അംഗങ്ങളുടെ കൂട്ടായ്‌മയായ എൽഡർസ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിക്കപ്പെടുന്നത്.രാവിലെ 6.30ന് പ്രഭാത നമസ്കാരത്തോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ 7.15 മുതൽ വി.കുമ്പസാരവും തുടർന്ന് വി.കുർബാനയും രോഗികൾക്കുള്ള തൈലഭിഷേക ശുശ്രുഷയും നടക്കും. പ്രഭാത ഭക്ഷണത്തോടെ 9.30 ന് ചടങ്ങുകൾ പൂർത്തീകരിക്കുമെന്ന് വികാരി ഫാ ഗീവർഗീസ് വള്ളിക്കാട്ടിൽ അറിയിച്ചു.

*ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ഇടവങ്കാട് ഡിസ്ട്രിക്റ്റ് നോമ്പുകാല ധ്യാനം,കൊഴുവല്ലൂർ സെന്റ് ജോർജ് പള്ളിയിൽ വച്ച് യോഗം നടത്തപ്പെട്ടു

മലങ്കര സഭയുടെ കാതോലിക്കാ ദിനാഘോഷത്തിൽ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനത്തിൻ്റെ ജീവകാരുണ്യ പദ്ധതിയായ മാർ അത്താനാസിയോസ് മെഡികെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.
ബുധനൂർ സെ. ഏലിയാസ് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് നിർവഹിക്കപ്പെട്ട ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ കാതോലിക്കാ ദിനാഘോഷത്തിൽ കേരള സംസ്ഥാന സാംസ്കാരിക യുവജന, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ മാർ അത്താനാസിയോസ് മെഡികെയർ പ്രോജക്ട് ഉദ്ഘാടനം ചെയ്തു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവ തിരുമേനി
ആദ്യഘട്ട തുക
തിരുവല്ല തഹസിൽദാർ
ശ്രീ. ജോബിൻ കെ. ജോർജിന് കൈമാറി ചികിത്സ സഹായധന വിതരണം ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നിർവഹിക്കപ്പെടുന്ന ചികിത്സാ സഹായ പദ്ധതിയിൽ ലഭിക്കപ്പെട്ട അപേക്ഷകൾ പരിഗണിച്ച് വിവിധ ചികിത്സ സഹായം നിർവഹിക്കപ്പെടുമെന്ന് യുവജനപ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡൻറ് ഫാ. എൽവിൻ തോമസ്, ജനറൽ സെക്രട്ടറി അപ്രേം കുന്നിൽ എന്നിവർ അറിയിച്ചു

സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം
മാർ ഗ്രീഗോറിയോസ് കാരുണ്യനിലയം
ആർപ്പൂക്കര, കോട്ടയം.

ബാംഗ്ലൂർ ഭദ്രാസനത്തിലെ St Dionysius Orthodox Fellowship ൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം ആയി.
2026 മാർച്ച് മാസം 22 – ആം തീയതി ബാംഗ്ലൂർ St Gregoriose Orthodox Cathedral -ൽ വെച്ച് St Dionysius Orthodox Fellowship ൻ്റെ President ഉം ബാംഗ്ലൂർ ഭദ്രാസന Assistant മെത്രാപ്പോലീത്തയുമായ അഭി: ഗീവർഗ്ഗീസ് മാർ ഫിലോക്സിനോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യത്തിൽ ഭദ്രാസനത്തിലെ St Dionysius Orthodox Fellowship ൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഭി: തിരുമേനിയുടെ അധ്യക്ഷതയിൽ ഭദ്രാസനത്തിലെ ഇടവകകളിൽ നിന്നുള്ള വൈദീകരും ഏകദേശം 150 – ഓളം അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ SDOF ഭദ്രാസന വൈസ് പ്രസിഡണ്ട് ഫാ: K M ജേക്കബ്, പുതിയതായി രൂപീകൃതമായ ഈ ആത്മീയ പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും മുന്പോട്ടുള്ള ക്രമബദ്ധമായ പദ്ധതികളെ കുറിച്ചും സംസാരിച്ചു, ഭദ്രാസന സെക്രട്ടറി, ഫാ: സ്കറിയ മാത്യു ആശംസകൾ അർപ്പിച്ചു. SDOF ഭദ്രാസന സെക്രട്ടറി Mr. റൂബെൻ ജേക്കബ് സഭാ പിതാക്കന്മാരുടെ ജീവിത പശ്ചാത്തലത്തെ മുൻനിർത്തി ഇന്ന് നാം നേരിടുന്ന പ്രശ്നങ്ങളെ ആസ്പദമാക്കി ക്ലാസ് എടുത്തു. ചടങ്ങിൽ പങ്കെടുത്ത ഏവർക്കും SDOF ഭദ്രാസന ജോയിൻ്റ് സെക്രട്ടറി Mrs. ലിനി ജിമ്മി ജോൺ കൃതജ്ഞത അറിയിച്ചു.

SDOF ൻ്റെ മുഖപത്രത്തിന് പേര് നിർദ്ദേശിക്കുവാൻ അവസരം*
സെൻറ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ്(SDOF)ഒരു ഓൺലൈൻ
മുഖപത്രം പ്രസിദ്ധീകരിക്കുന്നതിന് ഉള്ള ഒരുക്കങ്ങൾ തുടങ്ങുന്നു എന്ന സന്തോഷവാർത്ത നിങ്ങളുമായി പങ്കുവെക്കുന്നതിൽ ഏറെ സന്തോഷമുണ്ട്.
നമ്മുടെ സംഘടനയുടെ ആത്മീയതയും, പ്രവർത്തന തനിമയും, അംഗങ്ങളുടെ സൃഷ്ടിപരമായ കഴിവുകളും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഒരു മുഖപത്രം രൂപപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം
ഈ പ്രസിദ്ധീകരണത്തിന് ഒരു സാർത്ഥകവും ശ്രദ്ധേയവുമായ പേര് നിർദ്ദേശിക്കുന്നതിനായി എല്ലാ യൂണിറ്റുകളുടെയും അംഗങ്ങളുടെയും സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുവാൻ കഴിഞ്ഞ ദിവസം ചേർന്ന എഡിറ്റോറിയൽ ബോർഡ് യോഗം തീരുമാനിക്കുകയുണ്ടായി.
നിങ്ങൾ നിർദ്ദേശിക്കുന്ന പേര്:
സംഘടനയുടെ ആത്മാവിനും ലക്ഷ്യങ്ങൾക്കും അനുയോജ്യമായതായിരിക്കണം
ലളിതവും ഓർമ്മിക്കപ്പെടുന്നതുമായിരിക്കണം
ആത്മീയവും സാംസ്കാരികവുമായ മഹത്വം പ്രതിഫലിപ്പിക്കുന്നതായിരിക്കണം
യൂണിറ്റുകളായോ വ്യക്തിപരമായോ പേരുകൾ നിർദ്ദേശിക്കാവുന്നതാണ്.
നിർദ്ദേശങ്ങൾ
2026ഏപ്രിൽ 5 ഞായറാഴ്ച 5 മണിക്ക്
മുൻപായി
📧sdofglobal@gmail.com
വാർത്ത : സുനിൽ കെ. ബേബി, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്