ബത് സേഥാ മിഷൻ ഹോം ഔദ്യോഗികമായ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിൻ്റെ ഉടമസ്ഥതയിലേക്ക് ചേർക്കപ്പെട്ടു. ദൈവ നടത്തിപ്പിൻ്റെ കഴിഞ്ഞ 18 കൊല്ലം.. നൂറ് കണക്കിന് നിസഹായകരായ മനുഷ്യ ജന്മങ്ങൾക്ക് തണലാകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.. നിലവിൽ മുപ്പതോളം പേർ ഇപ്പോൾ താമസിച്ചു വരുന്നു. ഇന്ന് ഈ സ്ഥാപനം മലങ്കര സഭയുടെ ഭാഗമായതോട് കൂടി ഹൃദയം നിറഞ്ഞ സന്തോഷമാണുള്ളത്… പരിശുദ്ധ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിലേക്ക് ഈ പുന്നക്കുന്ന് മലയിൽ ബത് സേഥാ യുടെ മുറ്റത്ത് ഒരു കെടാവിളക്ക് ബത് സേഥാ മിഷൻ ഹോമിൻ്റെ പ്രസിഡൻ്റും മാനേജിംഗ് ട്രസ്റ്റിയുമായ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ Dr ഏബ്രഹാം മാർ സെറാഫീം തിരുമേനി രാവിലെ 11 30 ന് കൂദാശ ചെയ്ത് തിരി തെളിച്ചു സമർപ്പിച്ചു.. തുടർന്ന് പുതിയ ഓഫീസ് റൂം ഉത്ഘാടനം ചെയ്തു.. ശേഷം നടന്ന മീറ്റിംഗിൽ സ്ഥാപനം സംബന്ധമായ ഔദ്യോഗികമായുള്ള രേഖകൾ കൈമാറി…. ഭദ്രാസന സെക്രട്ടറി, ഫാ.ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പാ , യാക്കോബ് റമ്പാൻ കോർ എപ്പിസ്കോപ്പാ..ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വൈദിക ശ്രേഷ്ഠർ… ബത് സേഥാ യുടെ സ്നേഹിതർ തുടങ്ങി നിരവധി പേർ പങ്കെടുത്തു… ഇന്നു മുതൽ ബത് സേഥാ മിഷൻ തുമ്പമൺ ഭദ്രാസനത്തിൻ്റെ പൂർണ്ണ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമായിരിക്കും..
എം. ജി. ഒ.സി. എസ്. എം
ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
ചെങ്ങന്നൂർ ദദ്രാസനം
പരുമല പദയാത്രികർക്ക് നേർച്ച കഞ്ഞി വിതരണവും, ബഥേസ്ഥ ഗാനാർച്ചനയും.പരുമല പദയാത്രകരുടെ ഇടത്താവളമായ പാണ്ടനാട് സെൻ്റ് മേരിസ് ദേവാലയ അങ്കണത്തിൽ നവംബർ 1 തീയതി രാവിലെ 9 മണി മുതൽ *ചെങ്ങന്നൂർ ഭദ്രാസന യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ ഭദ്രാസന ഗായക സംഘത്തിൻ്റെ നേതൃതത്തിൽ ബഥേസ്ഥ ഗാന പ്രഭാക്ഷണ പരമ്പര നടത്തപ്പെടുന്നു.തുടർന്ന് 11 മണി മുതൽ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചു വരുന്ന പദയാത്രികർക്ക് ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നേർച്ച കഞ്ഞി വിതരണവും നടത്തപ്പെടുന്നു
സഭാകവി സി പി ചാണ്ടി സാറിൻറെ സ്മരണാർത്ഥം ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യുഎഇ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിപി ചാണ്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള* മസ്മൂർ 2024* നവംബർ മാസം മൂന്നാം തീയതി ഞായറാഴ്ച 2.00 pm ന് റാസൽഖൈമ സെൻമേരിസ് ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തുന്നു.
ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്ററീഫ൯സ് ഓർത്തഡോൿസ് ഇടവകയിൽ ഈ വര്‍ഷത്തെ (2024-2025) ഒ. വി. ബി. എസ്. (ഓർത്തഡോൿസ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ആരംഭിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് കൊടി ഉയർത്തുന്നു. സി.ഐ ഐപ്പ്, കോശി പ്രസാദ്, ബ്രദർ ഗീവർഗീസ് ചാക്കോ, ഷാജി ഫിലിപ്പ് കടവിൽ,എബി മാത്യു, അനീഷ് പി ജോയ് എന്നിവർ സമീപം.
മുഖ്യ തീം. Walk In Purity (നിർമ്മലരായി നടക്കാം ) (Psalms 119.9). ബൈബിൾ ക്ലാസ്സിന് നേതൃത്വം നൽകുകയും, പാട്ടുകൾ പഠിപ്പിച്ചു ബ്രദർ ഗീവർഗീസ് ചാക്കോ നാഗ്പൂരിലെ വൈദിക സെമിനാരി വിദ്യാർത്ഥി. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് , സൺഡേസ്കൂൾ ടീച്ചേഴ്സ്, എം. ജി. ഓ. സി. എസ്. എം സീനിയേഴ്സ് അംഗങ്ങൾ വിവിധ സെക്ഷനിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.
വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്