നേട്ടം / പുരസ്‌കാരം / ആദരവ്

പാസ്റ്ററൽ കൗൺസിലിങ്ങിൽ ഡിപ്ലോമ പാസായ പിരളശ്ശേരി സെന്റ് ജോർജ് ഓർത്തഡോക്സ് സിംഹാസന പള്ളി വികാരി, ഫാ. റ്റിനോ തങ്കച്ചനെ ഇടവക ശുശ്രൂഷക സംഘം ആദരിച്ചു.

50-മത് പൗരോഹിത്യ ജീവിതത്തിലേക്ക്, ഫാ. മട്ടമ്മേൽ

കണ്ടനാട് വി. മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ വികാരി വെരി റവ.ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ പൗരോഹിത്യ ശുശ്രൂഷയുടെ സുവർണ്ണ ജൂബിലി നിറവിൽ, മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതിയൻ കാതോലിക്കാ ബാവാ ആദരവ് സമർപ്പിച്ചു.. ഇടവക സഹ വികാരി ഫാ. ജിതിൻ മാത്യു ഫിലിപ്പ്, ഇടവക ട്രസ്റ്റി, സെക്രട്ടറി ആത്മീയ സംഘടന ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ നിർദ്ദേശപ്രകാരം വിശുദ്ധ മൂറോൻ കൂദാശയ്ക്ക് മുന്നോടിയായി കോട്ടയം പഴയ സെമിനാരിയിൽ ഒൻപതു പേർക്ക് പൂർണ്ണ ശെമ്മാശുപട്ടം നൽകി. സെമിനാരി വൈസ് പ്രസിഡൻ്റ് അഭി ഡോ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത ശുശ്രുഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു

സെൻറ് പോൾസ് മിഷൻ സെന്ററിലെ അല്മായ പഠന സർട്ടിഫിക്കേറ്റ് നേടിയ പത്തിച്ചിറ സെന്റ് ജോൺസ് വലിയപള്ളി അംഗമായ ജീവകാരുണ്യ പ്രവർത്തകനായ വാഴപ്പള്ളിൽ ശ്രീ. ബേബിക്കുട്ടിയ്ക്ക് നൽകിയ ആദരവ്

വാർത്ത,: ബിജു മെഴുവേലി

Related posts

Leave a Comment