ചെറിയനാട് മുറിയിൽ ഗ്രീൻ വില്ലയിൽ ശ്രീ ബിനോ പി മത്തായി (47) നിര്യാതനായി ഭൗതിക ശരീരം 17-03-2026 ചൊവ്വാഴ്ച രാവിലെ 8.30 മണിയോട് കൂടി ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് സീനിയർ മാനേജർ എസ്റ്റേറ്റ്സ് ഓഫീസിൽ പൊതു ദർശനത്തിനെത്തിക്കുന്നതാണ്. ശേഷം ഏരൂരിൽ സ്വഭവനത്തിൽ കൊണ്ട് വരുന്നതും 2 മണിയോട് കൂടി ഭവനത്തിൽ പ്രാർത്ഥന ശുശ്രൂഷ ആരംഭിക്കുന്നതും ആലഞ്ചേരി സെൻ്റ് മേരീസ് ഓർത്തഡോക്സ് തീർഥാടന പള്ളിയിൽ ഭൗതിക ശരീരം അടക്കം ചെയ്യുന്നതായിരിക്കും..

കുന്നംകുളം . നേവൽ ബേസ് റിട്ട. ഉദ്യോഗസ്ഥൻ ചിറളയം താഴ്ത്തങ്ങാടി ചെറുവത്തൂർ ചാക്കോയുടെ ഭാര്യ ലീല ചാക്കോ(86) നിര്യാതയായി.പഴഞ്ഞി കൂത്തൂർ കുടുംബാംഗമാണ്. സംസ്കാരം ആർത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയിൽ നടന്നു .

കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗം കൂഴൂർ കരയിൽ പടിഞ്ഞാറേവാളങ്കോട്ട് വീട്ടിൽ അന്നമ്മ വർഗീസ്(90) നിര്യാതയായി.
ശവസംസ്കാര ശുശ്രൂഷ ഇന്ന് (16/03/2026) തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് കത്തീഡ്രൽ സെമിത്തേരിയിൽ
വാർത്ത : ബിജു മെഴുവേലി, ഗ്രിഗറി പി. റ്റി, ഷൈനി തോമസ്