മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം വാദംഅംഗീകരിച്ചു

തൃശൂർ ഭദ്രാസനത്തിൽ പെട്ട മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം എന്ന ഓർത്തഡോസ് സഭയുടെ വാദം പള്ളി കോടതി അംഗീകരിച്ചു. വിധി ഇന്ന് മുതൽ നടപ്പിൽ വരും. പള്ളിയുടെ ഭരണം 1934-ലെ ഭരണഘടന പ്രകാരം നിര്‍വഹിക്കപ്പെടണമെന്ന് എറണാകുളം പള്ളികോടതി. വിഘടിതവിഭാഗത്തിന്റെ സമാന്തര ഭരണം മന്ദാമംഗലം പള്ളിയില്‍ ഒരുതരത്തിലും അനുവദിക്കുന്നതല്ല എന്നും കോടതി ഇന്ന് ഉച്ചയോടെ പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ഇവിടെ എല്ലാ ശുശ്രൂഷകളും നടത്തുന്നതിനും കോടതി അനുമതി നല്‍കി. വിധി ഇന്ന് മുതല്‍ നടപ്പില്‍ വരും. 1953-ല്‍ സ്ഥാപിക്കപ്പെട്ട ഈ ദേവാലയം 1995-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലങ്കരസഭയുടെ ഐക്യത്തിനും സമാധാനത്തിനുംവേണ്ടി നിലകൊണ്ട ദേവാലയമാണ്. 2002ല്‍ ഇടവകയിലെ ഏതാനും ചിലര്‍ ചേര്‍ന്ന് വിഘടിതവിഭാഗം സൃഷ്ടിച്ച് സമാധാനശ്രമങ്ങളെ എതിര്‍ക്കുകയും നിലവിലുള്ള രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധങ്ങള്‍ ഉപയോഗിച്ച് പള്ളി കൈക്കലാക്കുകയുമായിരുന്നു. 45 വര്‍ഷത്തോളം ഈ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച വൈദികനെയും സമാധാനത്തിനുവേണ്ടി നിലപാടെടുത്ത വിശ്വാസികളെയും ഇവിടെ നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് 7 വര്‍ങ്ങളോളം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിശ്വാസികളുടെ ശവംസംസ്‌കാരംപോലും നടത്തുവാന്‍ വിഘടിതവിഭാഗം ഇവിടെ അനുവദിച്ചില്ല. 1964-ല്‍ ഇവിടെ നടത്തിയ പള്ളി പൊതുയോഗം 1934-ലെ ഭരണഘടന അംഗീകരിച്ചിട്ടുള്ളതാണ്. 2000-ല്‍ ഈ പള്ളി 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന ആവശ്യത്തില്‍ കകൊടുത്ത കേസ് സെക്ഷന്‍ 92 ഇല്ല എന്ന കാരണത്താല്‍ തള്ളിപ്പോയിരുന്നു. വീണ്ടും 2007 ഡിസംബര്‍ മാസം തൃശ്ശൂര്‍ മുന്‍സിഫ് കോടതിയില്‍ പുതിയ കേസ് ഫയല്‍ ചെയ്യുകയും IAയില്‍ (സെമിത്തേരി വിഷയം) മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമാകുകയും, സബ് കോടതി വിധി ശരി വെയ്ക്കുകയും ചെയ്തു. പക്ഷേ ഹൈക്കോടതി ഈ കേസ് എടുക്കുകയും IAയില്‍ തീര്‍പ്പ് കല്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് തൃശൂര്‍ ജില്ലാ കോടതിയിലേക്ക് തിരിച്ചയച്ചു. തുടര്‍ന്ന് പള്ളിക്കോടതിയിലേക്ക് 2008-ല്‍ കേസ് ട്രാന്‍സ്ഫര്‍ ആകുകയും സെക്ഷന്‍ 92 ഈ പള്ളിക്ക് ബാധകം അല്ല എന്ന് അനുകൂല വിധി മലങ്കരസഭയ്ക്ക് ലഭിക്കുകയും ഹൈക്കോടതിയില്‍ വിഘടിതവിഭാഗം കൊടുത്ത അപ്പീലും റിവ്യൂ ഹര്‍ജിയും തള്ളുകയും ചെയ്തു. തുടര്‍ന്ന് OSല്‍ രണ്ടു പ്രാവശ്യം മലങ്കരസഭ വാദങ്ങള്‍ നടത്തിയെങ്കിലും മറുപടി പറയാതെ യാക്കോബായ വിഭാഗം ഒഴിഞ്ഞുമാറി. 10 വര്‍ഷത്തോളം കേസ് തള്ളിനീക്കി. 5-ാമത്തെ ജഡ്ജിയാണ് ഇപ്പോള്‍ വാദം കേട്ടത്.

Image may contain: text

Related posts