പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപെരുന്നാള്‍ 26 മുതല്‍ നവംബര്‍ 2 വരെ

പരിശുദ്ധ പരുമല തിരുമേനിയുടെ 116-ാമത് ഓര്‍മ്മപെരുന്നാള്‍ 2018 ഒക്‌ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും.
പെരുന്നാള്‍ ആഘോഷങ്ങള്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹാര്‍ദ്ധമായിരിക്കും. പരുമല സെമിനാരിയും പരിസരവും പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമായിരിക്കും. പാതയോരങ്ങളിലും മറ്റും ഭക്ഷണപൊതികള്‍ ഉപേക്ഷിക്കരുതെന്നും മാലിന്യങ്ങള്‍ നിക്ഷേപിക്കുവാന്‍ മാലിന്യബോക്‌സുകള്‍ പാതയോരങ്ങളില്‍ സ്ഥാപിക്കുമെന്നും അതില്‍മാത്രമേ തീര്‍ത്ഥാടകള്‍ ഭക്ഷണപൊതികളും മറ്റും നിക്ഷേപിക്കാവു എന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പരുമല സെമിനാരി മാനേജർ ഫാ.എം.സി കുര്യാക്കോസ്,  അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായികുട്ടി, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ എ.എം. കുരുവിള അരികുപുറം, പി.എ. ജേക്കബ്, ജി. ഉമ്മന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related posts