ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ഓണ വിപണി ഉത്ഘാടനം


മലങ്കര ഓർത്തഡോക്സ് സഭ നവജ്യോതി മോംസിന്റെ സ്പർശനം ഓണ വിപണി കാക്കനാട് മോംസിന്റെ നേതൃത്വത്തിൽ കായംകുളത്ത് മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ ഉത്ഘാടനം ചെയ്തു. വികാരി ഫാ. കോശി മാത്യു അധ്യക്ഷത വഹിച്ചു.മോംസ് മെത്രാസന കോർഡിനേറ്റർ ജോയിസ് തോമസ്,ഡയറക്ടർ അനി വർഗ്ഗീസ്,സഹ വികാരി ഫാ.ബിനു ഈശോ, കത്തീഡ്രൽ കൈസ്ഥാനി പി.സി റോയി,സമാജം ജോയിന്റ് സെക്രട്ടറി ലില്ലി കുട്ടി, റോസമ്മ യോഹന്നാൻ, ഷീനാ ഏബ്രഹാം,മിനി ചെറിയാൻ,ഗ്രേസി എന്നിവർ പ്രസംഗിച്ചു. ഓണ വിപണിയിലെ ആദ്യവില്പന കത്തീഡ്രൽ കൈസ്ഥാനി ഉല്പന്നങ്ങൾ ഏറ്റുവാങ്ങി തുടക്കം കുറിച്ചു.മോംസ് പ്രവർത്തകർ തന്നെ ഉണ്ടാക്കുന്ന ഉല്പന്നങ്ങളാണ് മോംസിന്റെ ഓണ വിപണിയിൽ വിൽക്കുന്നത്. ഓണവിപണിയിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായിട്ടാണ് നൽകുന്നത്. പള്ളിയുടെ ഉടമസ്ഥയിലുള്ള പരുത്തി മുട്ടിൽ പുരയിടത്തിലാണ് വിപണി പ്രവർത്തിക്കുന്നത്.

മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്രാസ് ഭദ്രാസനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വെല്ലൂർ സ്നേഹഭവനും. പുതുതായി പണി കഴിപ്പിക്കുന്ന സ്നേഹ ഭവൻ Phase-2 എന്നീടങ്ങൾ ഭദ്രാസന സെക്രട്ടറി. ഫാ. തോമസ് ഐസക്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം ഫാ. എം പി ജേക്കബ്, ഭദ്രാസന കൗൺസിൽ അംഗം. ഫാ. ഷിനു കെ തോമസ് എന്നിവർ സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തി

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ആതുര ശുശ്രൂഷയുടെ നേർകാഴ്ച്ചയായ പരുമല സെന്റ് ഗ്രീഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രി 50 ആം വർഷത്തിലേക്ക്.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഗോവ ഗവർണ്ണർ ശ്രീ. പി. എസ് ശ്രീധരൻ പിള്ള, ഈ വരുന്ന സെപ്റ്റംബർ മാസം 8 ആം തീയതി ഞായറാഴ്ച, ഉച്ചയ്ക്ക് 12 മണിക്ക് നിർവഹിക്കുന്നു.

സഹോദരൻ പദ്ധതിയുടെ സഹകരണത്തോടെ വാകത്താനം വെട്ടിക്കുന്നേൽ സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഇടവകാംഗത്തിന് നിർമ്മിച്ച് നൽകിയ ഭവനത്തിൻ്റെ താക്കോൽ ദാനം പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചപ്പോൾ

വാർത്ത : ബിജു മെഴുവേലി

Related posts