ജൂബിലി വേദ മഹാ വിദ്യാലയം ബിരുദദാന ചടങ്ങ് 2024 സംഘടിപ്പിച്ചു

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ സണ്ഡേസ്ക്കൂളായ ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബിരുദദാന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരസ്ത്യ സണ്ഡേസ്ക്കൂൾ ബാഹ്യകേരള മേഖല സിലബസ് അനുസരിച്ച് 2023-24 കാലയളവിൽ 10, 12 ക്ളാസുകളിൽ വിജയം കരസ്ഥമാക്കിയ കുട്ടികൾക്കും വേദ പ്രവീൺ ഡിപ്ളോമ കരസ്ഥമാക്കിയ സണ്ഡേസ്ക്കൂൾ അദ്ധ്യാപകർക്കും സർട്ടിഫിക്കേറ്റും, മെമന്റോയും വിതരണം ചെയ്തു.

നാഷണൽ ഇവാഞ്ചലിക്കൽ ദേവാലയത്തിൽ നടന്ന ചടങ്ങിൽ റോയൽ സിറ്റി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഫിലിപ്പ് വർഗീസ് ഭദ്രദീപം തെളിയിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജൂബിലി വേദ മഹാ വിദ്യാലയം ഹെഡ് മാസ്റ്റർ ഷിബു പി. അലക്സ് സ്വാഗതവും, സെക്രട്ടറി എബി സാമുവേൽ നന്ദിയും അർപ്പിച്ചു. മഹാ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ബിരുദം കരസ്ഥമാക്കിയവരെ പ്രതിനിധീകരിച്ച് ക്രിസ് ലിൻ ആൻ ജിനു, ജെസ് ലിൻ ജോയ്, ബിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, ഭദ്രാസന മീഡിയാ കോർഡിനേറ്ററും, ബിരുദദാന ചടങ്ങിന്റെ കൺവീനറുമായ ജെറി ജോൺ കോശി, പ്രാർത്ഥനായോഗ ജനറൽ സെക്രട്ടറി ബിജു യോഹന്നാൻ, ബിജു ഐപ്പ്, സണ്ഡേസ്ക്കൂൾ ഭാരവാഹികളായ ബിജോ ഡേവിഡ്, സാമുവേൽ ചാക്കോ, ജേക്കബ് കോശി, ജോജി ജേക്കബ്, ലിസു ജിനു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വാർത്ത : ജെറി ജോൺ കോശി

Related posts

Leave a Comment