കോട്ടയത്ത് താമസിച്ചു പഠിക്കുവാന്‍ അവസരം


മലങ്കര ഓർത്തോഡോക്സ് സഭയുടെ കീഴിൽ ഭാഗ്യസ്മരാണര്‍ഹനായ മലങ്കര സഭാരത്നം ഡോ. ഗീവറുഗ്ഗീസ് മാര്‍ ഒസ്താത്തിയോസ് തീരുമനസിനാല്‍ ആരംഭിച്ചതും പുതുപ്പാടി, സെന്‍റ് പോള്‍സ് ആശ്രമത്തിന്‍റെ ബ്രാഞ്ച് ഭവനവുമായ കോട്ടയം തിരുവാതുക്കലില്‍ സ്ഥാപിതമായിരിക്കുന്ന സെന്‍റ് പോള്‍സ് ആശ്രമത്തില്‍ സൌജന്യമായി താമസിച്ചുകൊണ്ട് ഉന്നത പഠനം (plus two, degree, PG, etc.) നടത്തുവാന്‍ അവസരം നല്‍കുന്നു. സാമ്പത്തിക പ്രയാസത്താലോ, മറ്റ് കാരണങ്ങളാലോ പ്രയാസപ്പെടുന്ന ഏറ്റവും അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം അവസരം നല്‍കുന്നു. താല്പര്യമുള്ളവര്‍ മാനേജര്‍, ഫാ. ജോണ്‍ വി. ഡേവിഡുമായി (+91 85900 39809) ബന്ധപ്പെടുക.

വാർത്ത : ജോബിൻ ജോസഫ്

Related posts