പാതിനോമ്പ് ശുശ്രൂഷ

ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പാതിനോമ്പ് ശുശ്രൂഷയും ഓഫീസ് മന്ദിര കൂദാശയും നടത്തപെട്ടു.

അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു.
ഇടവകവികാരി ഫാ.വർഗീസ് ടി. വർഗീസ്, സഹവികാരി ഫാ.ജോബ് എം.കോശി,ഫാ. ജേക്കബ് പണിക്കർ, ഫാ.ഫിലിപ് ഐസക്, ഫാ.തോമസ് ഉമ്മൻ എന്നീ വൈദികർ സഹകാർമ്മികത്വം വഹിച്ചു.

മൈലപ്രാ, മാർ കുറിയാക്കോസ്‌ ആശ്രമ ചാപ്പലിൽരാവിലെ 06.30 പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാന പാതി നോമ്പ് ശുശ്രുഷയും നടത്തപ്പെട്ടു. ശുശ്രൂഷകൾക്ക് ആശ്രമ സുപ്പീരിയർ വന്ദ്യ നഥാനിയേൽ റമ്പാച്ചൻ മുഖ്യ കാർമികത്വവും ആശ്രമ അംഗം ഫാ. ബിജിൻ സഹകാർമികത്വവും വഹിച്ചു.

മാത്തൂർ തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയിൽ പാതിനോമ്പ് ശുശ്രൂഷകൾക്ക് എബ്രഹാം മാർ സെറാഫിo മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. ലിനു എം. ബാബു സഹകാർമ്മികൻ ആയിരുന്നു.

https://www.facebook.com/share/v/mCoe4Qp6BSNDsAUv/?mibextid=oFDknk

വാർത്ത : ബിജു മെഴുവേലി, ഡിജു ജോൺ, നിഷ ജോൺ

Related posts