ഡിഡാസ്‌കാലിയാ’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം പ്രകാശനം

പരുമല : ക്രൈസ്തവ ആദ്ധ്യാത്മികതയും സാമൂഹ്യ പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും സമന്വയിപ്പിച്ച കര്‍മ്മയോഗിയാണ് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തയെന്ന്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പ്രസ്താവിച്ചു. ദൈവസ്‌നേഹവും മനുഷ്യസ്‌നേഹവും സംയോജിപ്പിക്കുന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യപദ്ധതികള്‍ അതീവ ശ്രേഷ്ഠമാണ്. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തായുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ്, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, ഫാ.ഡോ.റെജി ഗീവര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്തായുടെ ‘ഡിഡാസ്‌കാലിയാ’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന് നല്‍കി, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത പ്രകാശനം ചെയ്തു. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്താ നന്ദി പറഞ്ഞു.

Related posts